എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മീനുവിൻ്റെ സ്വപ്നം

മീനുവിൻ്റെ സ്വപ്നം

മീനൂ എണീക്ക് മോളെ മീനുവിൻ്റെ അമ്മ മീനുവിനെ തട്ടി വിളിച്ചു എന്താ മോളൂട്ടീടെ മുഖത്ത് ഒരു സങ്കടം മീനുവിൻ്റെ അമ്മ ചോദിച്ചു മീനുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. മീനു എന്നും അമ്മയുടെ കൈയ്യും പിടിച്ച് നടന്നാണ് സ്കൂളിൽ പോയിരിന്നത് അങ്ങനെ ഒരു ദിവസം അവൾ പോകുന്ന വഴിക്ക് ഒരു കുഞ്ഞ് പട്ടി കുട്ടിയെ കണ്ടു ആരോ വഴിവക്കിൽ ഉപേക്ഷിച്ചതാണ് ആ കുഞ്ഞു മനസിൽ സങ്കടം തോന്നി അമ്മെ നമുക്കീ കുഞ്ഞു പട്ടി കുട്ടിയെ വീട്ടിൽ കൊണ്ടു പോകാം അമ്മയോട് മീനു ചോദിച്ചു വേണ്ട മോളെ നമ്മുടെ വീട്ടിൽ പട്ടി കുട്ടി ഉണ്ടല്ലോ മീനുവിന് സങ്കടമായി അവളുടെ മനസ്സിൽ. ആ പട്ടി കുഞ്ഞിൻ്റെ ദയനീയമായ മുഖമായിരിന്നു മനസിൽ. പിന്നെ അവൾ എന്നും സ്കൂളിൽ പോകുമ്പോൾ ആ പട്ടി കുഞ്ഞിന് വേണ്ടി ഭക്ഷണം കൊണ്ട് പോകും. എന്നും മീനുവിനെയും കാത്ത് ആ പട്ടി കുഞ്ഞ് അവിടെ നിൽക്കും. പക്ഷെ പ്രതിക്ഷിക്കാതെയാണ് ഒരു നാൾ മീനുവിൻ്റെ സ്കൂൾ അടച്ചത് കൊറോണ എന്ന മഹാവിപത്ത് കുട്ടികളേയും അധ്യാപകരേയും ഒരു പോലെ ബാധിച്ചു മീനുകുട്ടിക്ക് പുറത്തിറങ്ങാൻ പറ്റാതെയായി എപ്പോഴും മിനുവിൻ്റെ മനസിൽ ആ പട്ടി കുഞ്ഞായിരിന്നു അതിന് ആഹാരം കിട്ടി കാണുമോ ഞാൻ കൊണ്ട് കൊടുക്കുന്ന ഭക്ഷണമല്ലെ അത് കഴിച്ചിരിന്നെ മീനുവിന് ഒത്തിരി വിഷമം തോന്നി. അമ്മേ നമുക്ക് സ്കൂളിൽ പോയി നോക്കാം ആ പട്ടി കുഞ്ഞ് വിശന്ന് ഇരിക്കുകയായിരിക്കും. അയ്യോ മോളെ ഇപ്പോൾ പുറത്തിറങ്ങാൻ പാടില്ല.മോൾക്കറിയില്ലേ മീനുവിൻ്റെ അമ്മ പറഞ്ഞു അമ്മ പുറത്ത് പോയി വന്നാൽ. കൈൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകിയാൽ പോരെ മീനുവിന് സംശയം തീർന്നില്ല. ആ കുഞ്ഞു മനസ് വിതുമ്പി അമ്മെ അമ്മെ എന്നെ ഒന്ന് കൊണ്ട് പോകുമോ.എൻ്റെ സ്കൂളിൽ ... മിനു പൊട്ടിക്കരഞ്ഞു.... മീനൂ മീനൂട്ടി. എന്തിനാ മോളെ കരയുന്നെ അമ്മയുടെ സ്വരം മീനു പതുക്കെ സ്വപ്നത്തിൽ നിന്നും ഉണർന്നു കണ്ണു തുറന്നു ..പക്ഷെ അപ്പോഴും ആ കുഞ്ഞു മനസിനകത്ത് തൻ്റെ ഭക്ഷണ പൊതിയും കാത്ത് സ്കൂളിൽ പോകുന്ന വഴിക്ക് ദയനീയമായ മിഴികളോടെ നിൽക്കുന്ന. ആ കുഞ്ഞു പട്ടി കുട്ടി ആയിരിന്നു....

അക്സ
1 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ