ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

പുസ്തകങ്ങൾ എന്നും ജീവിത യാത്രയിലെ മികച്ച കൂട്ടുകാരാണ് .'വായിക്കുക വളരുക'എന്നതാണ് ഗ്രന്ഥാലയങ്ങളുടെ മുഴുവൻ മുദ്രാവാക്യം.ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സ്കൂളിൽ വിപുലമായ ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു പല വിഭാഗങ്ങളിലായി അയ്യായിരത്തോളം പുസ്തകങ്ങൾ ഉണ്ട്. ഇവ കുട്ടികൾക്ക് ക്ലാസ് തലത്തിൽ നൽകുന്നു .അധികവായനയ്ക്ക് കുട്ടികൾക്ക് ലൈബ്രറിയിൽ നിന്നും എല്ലാ ദിവസവും ഉച്ചയ്ക്ക് പുസ്തകങ്ങൾ എടുക്കുവാനുള്ള സൗകര്യമുണ്ട്. അധ്യാപകരും ഈ സംവിധാനം ഉപയോഗപ്പെടുത്താറുണ്ട്. ആർ എം എസ് എ, എസ് എസ് എ എന്നീ പുസ്തകങ്ങൾക്ക് പ്രത്യേകം രജിസ്റ്റർ സൂക്ഷിക്കുന്നു. സ്വതന്ത്ര വായന പരിപോഷിപ്പിക്കാൻ വായനാമുറി ക്ലാസ് റൂം ലൈബ്രറി എന്നീ ആശയങ്ങളും നടപ്പാക്കിവരുന്നു

അക്ഷയഖനി

വിജ്ഞാനഗ്രന്ഥങ്ങളുടെ ശേഖരവുമായി സദാനന്ദപുരം എച്ച്.എസ്.എസിൽ ‘അക്ഷയഖനി’ പ്രദർശനം നടത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള കൃതികളുടെ പ്രദർശനം വിദ്യാർഥികൾക്ക് പുതുപാഠമായി. ഉപനിഷത്തുകളും കാളിദാസ കൃതികളും സംഘകാലകൃതികളായ പതിറ്റിപ്പത്ത്, പുറനാനൂറ്, അകനാനൂറ്, മണിമേഖല തുടങ്ങിയവയുമടക്കം ആയിരത്തോളം ഗ്രന്ഥങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ പ്രദർശനം ഉദ്ഘാടനം ചെയ്തു. .എഴുത്തും വായനയും എന്ന വിഷയത്തിൽ നടന്ന ശില്പശാലയ്ക്ക് എം.സഞ്ജീവ് നേതൃത്വം നൽകി