ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/രോഗപ്രതിരോധം ശുചിത്വത്തിലൂടെ

രോഗപ്രതിരോധം ശുചിത്വത്തിലൂടെ

ഏതു രോഗത്തെയും മറികടക്കാനുള്ള ഫലവത്തായ മാർഗം ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് നല്ല ആരോഗ്യ ശീലങ്ങളിലൂടെ ഏത് കാലഘട്ടത്തിലും ഏത് രോഗത്തെയും നേരിടാൻ ശരീരം ശേഷിയുള്ളതായിത്തീരും. പ്രകൃതിയോടിണങ്ങി ചേരുന്ന തരത്തിൽ ജീവിക്കുക. രോഗപ്രതിരോധശേഷി വർധിപ്പിച്ചാൽ നമുക്ക് മിക്ക രോഗങ്ങളെയും അതിജീവിക്കാൻ കഴിയും


ശുചിത്വ പാഠങ്ങൾ പഠിക്കേണ്ടത് വീട്ടിൽ നിന്ന് തന്നെയാണ് ചെറുപ്പത്തിൽതന്നെ ശീലം ആകേണ്ട കാര്യമാണിത്. ശാരീരിക ശുചിത്വം നമ്മെ പുറമേ വൃത്തിയാക്കുന്നു ഈ കോവിഡ് 19 എന്ന മഹാമാരിയുടെ കാലഘട്ടത്തിൽ ശുചിത്വത്തിന് വളരെ പ്രാധാന്യമുണ്ട് കൊറോണ വൈറസ് ആളുകളിൽനിന്ന് പടരുന്ന ഈ സാഹചര്യത്തിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വമാണ് പലപ്പോഴും പലരുമായും നമ്മൾ ഇടപെടുമ്പോൾ കൈ കളും മറ്റും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക സാമൂഹ്യ അകലം പാലിക്കുക


വ്യായാമമില്ലാത്ത ജീവിതവും അനാരോഗ്യകരമായ ആഹാരവും മറ്റും ഉപേക്ഷിച്ച് ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തണം അതിലൂടെ നമുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം എല്ലാറ്റിലുമുപരി ഭയവും ആശങ്കകളും മാറ്റി ധൈര്യം സംഭരിക്കാം രോഗഭീതി ഇല്ലാത്ത ഒരു നല്ല നാളെയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം അതിനായി കാത്തിരിക്കാം

ഹന്നാ ഏലിയാമ്മ മാത്യു
8 ബി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം