കഥ കവിതയോട് ചോദിച്ചു
ആരാണ് നീ ?
കവിത കഥയോട് ചോദിച്ചു
ആരാണ് നീ ?
ആരോ പറഞ്ഞവർ കേട്ടു
അവർ അയൽക്കാരണെന്ന്.
അതെ തങ്ങൾ അയൽക്കാരാണല്ലേ?
ജയിൽ കോട്ടമതിൽ പോലെ
പണിതുയർത്തിയ മതിലുകൾക്കിടയിൽ
അവർ അറിഞ്ഞില്ല അറിയാൻ
ശ്രമിച്ചില്ല അതിനുമപ്പുറം ഒരു-
ജനതയുണ്ടെന്ന്.
അവരെപോലൊരു ജനതയുണ്ടെന്ന്.