ഗവ.വി.എച്ച്.എസ്.എസ് കൂടൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

രോഗപ്രതിരോധം

ശരീരത്തിന്റെയോ മനസിന്റെയോ അനാരോഗ്യമായ അവസ്ഥയാണ് രോഗം .രോഗങ്ങളെ ചെറുക്കുന്നതിലേക്കായി ശരീരം നടത്തുന്ന പ്രതികരണമാണ് രോഗപ്രതിരോഗം .

ഏകകോശജീവികൾ മുതൽക്കുള്ള ജൈവലോകത്തിലെ എല്ലാ അംഗങ്ങളിലും സുരക്ഷക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധവ്യവസ്ഥ കാണാം.ബാക്റ്റീരിയകളെപോലെയുള്ളഏകകോശജീവികൾക്ക് ,ബാക്റ്റീരിയോഫേജ് ഇനത്തിൽപെട്ട വയറസുകളുടെബാധയെ പ്രതിരോധിക്കാൻ ജൈവരസങ്ങളുടെയും രാസാഗ്നികളുടെയും സംവിധാനമാണ് .മനുഷ്യനുൾപ്പടെയുള്ള താടിയെല്ലുള്ള കശേരുക്കളിൽ കൂടുതൽ ആധുനികമായ പ്രതിരോധസംവിദാനങ്ങളുണ്ട്

രോഗപ്രതിരോധമാണ് ചികിത്സയേക്കാൾ ഫലപ്രദം .രോഗപ്രതിരോധത്തിന് ശുചിത്വം തന്നെയാണ് പ്രധാനം . ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല .ജീവിതരീതിയിൽ അല്പമൊന്നു ശ്രദ്ധിച്ചാൽ നമുക്ക് രോഗാണുക്കളെ തടയാം .രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി രോഗാണുക്കൾക്ക് വഴി തുറക്കുന്ന ശീലങ്ങൾ ഒഴിവാക്കുക എന്നത് തന്നെയാണ്

ലോകാരോഗ്യസംഘടനയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രധിരോധ വാരം .ഏപ്രിൽ മാസത്തെ അവസാനവാരമാണ് രോഗപ്രതിരോധവാരം

രോഗപ്രതിരോധശേഷിയും നാം കഴിക്കുന്ന ഭക്ഷണവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് .അവ ചിലതെങ്കിലും നിത്യ ജീവിതത്തിൽ ഉൾപ്പെടിത്തിയാൽ രോഗപ്രതിരോധ ശേഷി കൈവരിക്കാം .വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ,ചെറുനാരങ്ങാ ,പപ്പായ ,ബെറി എന്നിവ കഴിക്കുക .ഒപ്പം ശ്വസന സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാം വെളുത്ത രക്താണുക്കളുടെ നിർമാണത്തിനാവശ്യമായസഹായിക്കുന്ന ഭക്ഷണമായ കൂണിനും ശരീരത്തിലുണ്ടാകുന്ന വിവിധ തരാം അണുബാധകളെ തടയാനും കഴിവുണ്ട് . അലിസിൻ എന്ന രാസപദാർത്ഥം അടങ്ങിയിട്ടുള്ള വെളുത്തുള്ളി അലർജി ജലദോഷം അടങ്ങിയ രോഗങ്ങളെ പ്രതിരോഗിക്കും മഞ്ഞൾ പൊടി ചേർത്ത പൽ അത്ഭുതകരമായ രോഗപ്രതിരോധശേഷിയുള്ള പാനീയമാണ് .അതിനാൽ രോഗപ്രതിരോധശേഷി കൂട്ടാൻ ആഹാരം ഒരു പ്രധാന ഘടകമാണ് .

ശരീരത്തിൽ രോഗങ്ങൾ വരാതെയിരിക്കുന്നത് ഓരോരുത്തരുടെയും രോഗപ്രതിരോധശേഷി വ‍ർധിപ്പിക്കുന്നതോടു കൂടി രോഗി ആകാനുള്ള സാധ്യത കുറയ്ക്കാം .ആയുസ്സു വർധിപ്പിക്കുകയും ആരോഗ്യത്തോടെ ജീവിക്കുകയും ചെയ്യാം .

നർഗീസ് ജഹാൻ എസ്
9B ഗവ വി എച്ച് എസ് എസ് കൂടൽ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം