കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/അക്ഷരവൃക്ഷം/ ജാഗ്രതയോടെ ലോകം
ജാഗ്രതയോടെ ലോകം! കൊറോണ എന്ന മഹാമാരി ആദ്യം പറന്നിറങ്ങിയത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. പിന്നീട് പല രാജ്യങ്ങളിലൂടെ സഞ്ചരിച്ചു പല കടലുകൾ താണ്ടി നമ്മുടെ രാജ്യത്തും ഈ വൈറസ് പറന്നിറങ്ങി. നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ മഹാമാരി എത്തിച്ചേർന്നു. പക്ഷേ നമ്മുടെ സംസ്ഥാനമായ കേരളം ഈ വൈറസിനെ വളരെയധികം ജാഗ്രതയോടും കരുതലോടുമാണ് നേരിട്ടത്.നമ്മുടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം കുറവാണ്.എങ്കിലും ഓരോ ദിവസം രോഗത്തിൽനിന്ന് വിമുക്തരാവുന്നവരുമുണ്ട്. നമ്മൾ കോവിഡ്-19 അഥവാ കൊറോണാ എന്ന് വിളിക്കുന്ന വൈറസിന് ഇങ്ങനെ രണ്ടു പേരുകൾ ഉണ്ടെന്ന് പോലും അതിന് അറിയില്ല. എന്നാൽ എല്ലാവരിലേക്കും രോഗം എത്തിക്കാൻ അതിനു കഴിയുന്നു. ഒരു സൂക്ഷ്മജീവി എത്ര പേരെയാണ് വേട്ടയാടി കൊന്നത്. സാമ്പത്തികമായി ഇന്ത്യ മുൻനിരയിൽ അല്ലെങ്കിലും പ്രതിരോധത്തിൽ ഇന്ത്യ മുൻപന്തിയിലാണ്. അങ്ങനെ നമ്മുടെ രാജ്യം ഈ ലോകത്തിന് മാതൃകയായി. മറ്റു രാജ്യങ്ങൾക്ക് സംഭവിച്ചത് പോലെ നമ്മുടെ രാജ്യത്തിന് സംഭവിക്കാതിരിക്കാനാണ് നമ്മുടെ ഭരണകൂടം കൂടുതൽ ജാഗ്രത പുലർത്തുന്നത്.അങ്ങനെ ഇന്ത്യയിൽ സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു.ഈ നടപടിയിൽ ആരോഗ്യപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും മറ്റും ഉദ്യോഗസ്ഥരും അഹോരാത്രം പ്രയത്നിച്ചു. ഈ നടപട സ്വീകരിച്ചുകൊണ്ട് നമ്മുക്ക് നമ്മുടെ വീടുകളിൽ തന്നെ ഇരുന്ന് ഈ മഹാമാരിയെ നമ്മുടെ ലോകത്തുനിന്നും അടിച്ചിറക്കാം. വീടുകളിൽ ഇരിക്കൂ, സുരക്ഷിതരാവു.
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം