പ്രകൃതിയാണമ്മ
പ്രകൃതിയാണീശ്വരൻ
പ്രകൃതിയാണല്ലോ
നമുക്ക് സർവ്വസ്വവും
പ്രകൃതിക്ക് ദോഷമുണ്ടാകുകിൽ
പ്രകൃതിയും നമ്മോട് കലഹിച്ചീടും
പ്രളയമായ് പ്രകൃതിക്ഷോഭമായ്
നമ്മിലാഞ്ഞടിച്ചീടും
സ്നേഹിക്കുകിലോ നമുക്കായ്
ജീവശ്വാസമേകി നിൽക്കും
സ്നേഹിക്ക മാനുഷാ
തൻ പെറ്റമ്മയെപ്പോലെ
സ്നേഹിച്ചീടുക നീ ആർദ്രമായി