ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/ആർദ്ര൦

Schoolwiki സംരംഭത്തിൽ നിന്ന്
ആർദ്ര൦


ഒന്നു കാണാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിൻസാമിപ്യമെത്രയോ സുഖമാണെന്ന്
ഒന്നും പറയാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിൻമൗനം എത്രയോ വാചാലമെന്ന്
നീ കരയാതിരുന്നപ്പോ൯ ‍‍‍‍ഞാനറി‍‍‍‍‍‍‍‍ഞ്ഞു
നി൯ ദുഃഖത്തിനെത്രയോ ആഴമെന്ന്
കണ്ണു നനയാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിന്റെ ക്ഷമയോ ധരയേക്കാളധികമെന്ന്
ഒന്നുമോ൪ക്കാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിന്റെ സ്നേഹത്തിനെത്രയോ ചൂടുണ്ടെന്ന്
കളിപറയാതിരുന്നപ്പോൾ ഞാനറിഞ്ഞു
നിന്റെ മാനസം ശോകാ൪ദ്രമാണെന്നത്
നിന്റെ പ്രതീക്ഷകൾ പൂവണിയാൻ
നിൻ മാനസം സ്നേഹാ൪൫മായിടൂവാ൯
നി൯ ആ൪൫ നയനങ്ങൾ തോ൪ന്നിരിക്കാ൯
നി൯ മുഖപത്മം വീണ്ടും വിട൪ന്നിരിക്കാൻ
നിൻ ചിന്തയിൽ സ്വപ്നം നിറ‍‍ഞ്ഞുപൂക്കാൻ
നിന്നകതാരിൽ തിങ്ങും സുഗ‍ന്ധമാകാൻ
നിന്നിലെ മൗന ദുഃഖങ്ങളെല്ലാം
ഒന്നൊഴിയാതെയകന്നീടുവാൻ
ഉളളം കൊതിപ്പൂ നേരുന്നുനിനക്കായ്
നൂറു നൂറാശംസാ പൂക്കൾ തോഴീ.






 

അദ്വൈത്കൃഷ്ണ
9 എ ശാന്ത എച്ച് എസ് എസ് അവണൂർ
തൃശൂർ വെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത