വിയർപ്പിനാദരം,
ചിങ്ങം 1 കർഷകദിനാചരണം
സ്കൂൾ കാർഷിക ക്ലബ് സംഘടിപ്പിച്ച കർഷകദിനാചരണം -വിയർപ്പിനാദരം മാതൃകാപരവും സമാനതകളില്ലാത്തതുമായിരുന്നു. പ്രദേശത്തെ മുതിർന്ന കർഷകരെയും കർഷക തൊഴിലാളികളേയും ആദരിച്ചു.അവരുടെ അനുഭവങ്ങളുടെ പങ്കുവെപ്പ് കുട്ടികൾക്ക് പുതിയപാഠങ്ങൾ സമ്മാനിച്ചു.റബ്ബർ കർഷകനായ ജോസ് പേരക്കാത്തോട്ടം നെൽ കർഷകനായ എം കെ ബാസ്കരൻ കർഷകതൊഴിലാളിയായിരുന്ന കല്ലങ്കണ്ടി മൊയ്തു, തെങ്ങുകയറ്റ തൊഴിലാളി പാറേമ്മൽ പൊക്കൻ കർഷകതോാഴിലാളികളായ ജാനു, ചീരു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.കാർഷിക ക്ലബ് കൺവീനർ നൗ‍ഷാദ് ഹെ‍ഡ്മാസ്റ്റർ പി കെ നവാസ് സ്റ്റാഫ് സെക്രട്ടറി സി കെ ഖാലിദ് എന്നിവർ സംസാരിച്ചു.