ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് കാലം

കോവിഡ് കാലം

കോവിഡെ.......
നിന്നെ എനിക്ക് പേടിയാണെങ്കിലും,..
ഞാനൊരു സത്യം പറഞ്ഞിടട്ടെ.........
മദ്യമില്ലാത്തൊരു ലോകത്ത്,
 മർത്ത്യനെ എത്തിക്കാൻ-
കഴിഞ്ഞത് നിനക്ക് മാത്രം.......
എന്റച്ഛൻ എന്നും എനിക്ക് നൽകാറുള്ള
മധുരമാം മിട്ടായി നഷ്ടമായി.........
പകരമായി... മദ്യത്തിൻ
ഗന്ധമില്ലാത്തൊരച്ചനെ എനിക്ക്
തിരിച്ചുകിട്ടി.......
അമ്മയും അച്ഛനും ചേർന്നെന്നെ ലാളിക്കും
 നാളുകൾ വീട്ടിൽ വിരുന്ന് വന്നു.........
ഇനിയുള്ള നാളുകളിങ്ങനെയാകുവാൻ.......
മദ്യത്തെ മർത്ത്യൻ മറന്നിടട്ടെ.........
 

അനൂപ് ചന്ദ്രൻ
10 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത