ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ, ചേർത്തല/അക്ഷരവൃക്ഷം/നന്ദുവിന്റെ പ്രകൃതി ശുചിത്വം

<നന്ദുവിന്റെ പ്രകൃതി ശുചിത്വം>

ഒരിടത്ത് നന്ദു എന്ന കുട്ടിയും അവൻറെ അമ്മയും ഉണ്ടായിരുന്നു . അവരുടെ വീട് ഓലമേഞ്ഞ ആയിരുന്നു . അവരുടെ വീടിനു തൊട്ടു മുന്നിൽ കുറച്ച് സ്ഥലം ഉണ്ടായിരുന്നു.അവിടെ നാട്ടുകാരും അയൽവാസികളും കൂടി ആ ചെറിയ സ്ഥലത്ത് അവർഅവരുടെ വീട്ടിൽ ഉള്ള മാലിന്യങ്ങൾ നിക്ഷേപിക്കും ആയിരുന്നു .മാലിന്യങ്ങൾ കുമിഞ്ഞു കൂടുമ്പോൾ ചില ആൾക്കാർ അതിന് തീ ഇടുമായിരുന്നു.നന്ദുവിനെ അമ്മ ഒരു രോഗിയായിരുന്നു രോഗിയായ അമ്മയെ ചികിത്സിക്കാൻ അവൻ വീടുകളിലും ഹോട്ടലുകളിലും പോയി പാത്രങ്ങൾ കഴുകി കൊടുക്കുമായിരുന്നു.അവർ കൊടുക്കുന്ന തുച്ഛമായ ആയ പൈസക്‌ അമ്മയ്ക്ക് മരുന്നു വാങ്ങാൻ പോലും തികഞ്ഞിരുന്നില്ല.ഒട്ടുമിക്ക ദിവസങ്ങളിലും അവർ പട്ടിണിയായിരുന്നു അതിനിടയിലും അവൻ ഇടക്ക് സ്കൂളിൽ പോകും ആയിരുന്നു. മാലിന്യങ്ങൾ കത്തിക്കുന്നത് മണവും പുകയും കാരണം അമ്മയുടെ അസുഖം കൂടിക്കൂടിവരികയാണ്.എൻറെ സങ്കടങ്ങൾ ഞാൻ ആരോടാണ് പറയേണ്ടത് എങ്ങനെ ആലോചിക്കുമ്പോഴാണ് അവൻറെ സഹപാഠിയെ കുറിച്ച് ഓർത്തത് ഒട്ടും സമയം കളഞ്ഞില്ല അവൻ സുനിലിനെ അടുത്തേക്ക് ഓടി കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു സുനിൽ പറഞ്ഞു നമുക്ക് നമ്മുടെ മാഷിനോട് എല്ലാം പറയാം മാഷ് എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.അവരെല്ലാവരും കൂടി നന്ദുവിനെ വീട്ടിൽ പോയി എന്നിട്ട് മാലിന്യങ്ങളെല്ലാം കുഴിച്ചു മൂടുകയും ഇനിമേൽ മാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കരുത് എന്നൊരു ബോർഡും വെക്കുകയും ചെയ്തു.അപ്പോൾ ഒരാൾ മാലിന്യം നിക്ഷേപിക്കാൻ വന്നു മാഷ് അയാളെ ബോധവൽക്കരണം നടത്തി ഇനി ഇവിടെ മാലിന്യം നിക്ഷേപിക്കാൻ പാടില്ലെന്ന് പറഞ്ഞ് അയാളെ പറഞ്ഞയയ്ക്കുകയും ചെയ്തു......

ഈ ചെറിയ കഥയിൽ നിന്ന് മനസ്സിലാക്കേണ്ടത് പ്രകൃതി നമ്മുടെ അമ്മയാണ് പ്രകൃതി നമ്മുടെ വരദാനം ആണ് അത് നശിപ്പിക്കരുത്.....!

ബിബിൻ തോമസ്
6B ലിറ്റിൽ ഫ്ലവർ യു പി സ്‌കൂൾ ,മതിലകം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ