സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പരിസ്ഥിതി - ലേഖനം

പരിസ്ഥിതി

മനുഷ്യന്റെ തെറ്റായ പ്രവർത്തനങ്ങൾ കൊണ്ട് ഇന്ന് നമ്മുടെ പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുകയാണ് പരിസ്ഥിതിയെ നശിപ്പിക്കാതിരിക്കാനുള്ള കടമ നമുക്കുണ്ട്. എന്നാൻ പാവനമായ ആ കടമ നിറവേറ്റാൻ നമ്മൾ ആരും തന്നെ താൽപര്യം കാട്ടുന്നില്ല എന്നത് ഈ യുഗത്തിന്റെ ഒരു ദുരന്തം തന്നെയാണ് ജീവിതം സുഖവൂർണമാക്കാനുള്ള മനുഷ്യന്റെ അന്വേഷണം സംഭാവന ചെയ്ത ഒരു വാണ് പ്ലാസ്റ്റിക്ക്. മനുഷ്യനെ ഏറെ സഹായിച്ചിരുന്ന പ്ലാസ്റ്റിക്ക് തന്നെ പരിസ്ഥിതിയുടെ കാലനായിരിക്കുന്നു

മനുഷ്യരുടെ കൊടും ക്രൂരതയാണ് പരിസ്ഥിതിയുടെ താളം തെറ്റിക്കുന്നത്. പരിസര മലിനീകരണത്തിന്റെ ഭീകരതയെപ്പറ്റി ജനങ്ങളുടെയിടയിൽ അവബോധമുണ്ടാക്കാനായി എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നുണ്ട്. വ്യവസായശാലകൾ ഇടതടവില്ലാതെ പുക തുപ്പിക്കൊണ്ടിരുന്നാൽ അന്തരീക്ഷം വിഷമയമാകുമെന്നും ഇന്ന് എല്ലാവർക്കും അറിയാം.എന്നിട്ടുപോലും നാം അവയെ നശിപ്പിക്കാതെ മനുഷ്യൻ മനുഷ്യനെ തന്നെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.

പരിസ്ഥിതിയുടെ നിലനിൽപ്പിനെ മനുഷ്യരുടെ കൈകൾ തകർത്തു കൊണ്ടിരിക്കുന്നതിന് പ്രകൃതി തന്നതിനുദാഹരണമാണ് പ്രളയവും വെള്ളപ്പൊക്കവും. ചുറ്റുപാടുകൾ മുഴുവൻ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്. പ്ലാസ്റ്റിക്ക് മൂടിപ്പുതച്ചുറങ്ങുന്ന മണ്ണിന് ഭൗതികമോ രാസ പരമോ ജൈവികമോ ആയ ഒരു പ്രവർത്തനത്തിലും ഏർപ്പെടാൻ കഴിയുകയില്ല. പുഴയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നത് നമ്മൾ പരിസ്ഥിതിക്കു ചെയ്യുന്ന ദോഷമാണെന്ന് നാം പലപ്പോഴും ഓർക്കാറില്ല

വർദ്ധിച്ചു വരുന്ന വനനശീകരണം മൂലം മണ്ണൊലിപ്പ് എന്ന ഭീകരവിപത്ത് നാം നേരിടുകയാണ്.മേൽ മണ്ണ് ഒഴുകിപ്പോകുന്നതിനാൽ അവയിലെ അടിസ്ഥാന വളമായNPKനഷ്ടപ്പെടുന്നു. അതുപോലെ അയഡിന്റെ അംശവും മണ്ണിന് നഷ്ടമാകുന്നു. തൻമൂലം മനുഷ്യർക്ക് തൊണ്ട മുഴ എന്ന രോഗം വന്നു ചേരുന്നു. വനനശീകരണം നമ്മുടെ കാലാവസ്ഥയെയാകെ തകിടം മറിക്കുന്നു. മഴയുടെ അളവ് കുറക്കുന്നതിനിതൊരു സുപ്രധാന കാരണമാണ്

അതിരുകളില്ലാത്ത പരിസ്ഥിതി നമ്മൾ മനുഷ്യർക്കു മാത്രമല്ലെന്നും മറിച്ച് അനേകം ജീവജാലങ്ങൾക്കു കൂടി അവകാശപ്പെട്ടതാണെന്ന് നാം പലപ്പോഴും ഓർക്കാറില്ല എന്നതാണ് സത്യം.നാം വയൽ നികത്തുമ്പോഴും, കുന്നിടിക്കുമ്പോഴും, മരം വെട്ടുമ്പോഴുമൊക്കെ അനേകം ജീവികളുടെ വാസസ്ഥലം നഷ്ടമാകുന്നു. നമുക്കാദ്യം വേണ്ടത് നാം അധിവസിക്കുന്ന പരിസ്ഥിതിയെ മനോഹരമായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നുള്ള ബോധമാണ്. അതുണ്ടായാൽ നാം പരിസ്ഥിതിയെ സ്നേഹിച്ചു തുടങ്ങും.

മനുഷ്യ ക്യതങ്ങളായ ഈ അനർത്ഥങ്ങൾക്കു മനുഷ്യബുദ്ധി തന്നെ പരിഹാരം കാണണം. ചെടികൾ വെച്ചുപിടിപ്പിച്ച് നഗര മുഖം സുന്ദരവും സുരഭിലവുമാക്കാം. ഭക്ഷണത്തിൽ ശുദ്ധമായ പ്രകൃതി വിഭവങ്ങൾക്ക് കൂടുതൽ സ്ഥാനം കൊടുക്കാം. നമ്മുടെ പരിസ്ഥിതിയെ ഒരു കോട്ടവുതട്ടിതെ സംരക്ഷിക്കുമെന്ന് നമുക്കൊരുമിച്ചു തീരുമാനിക്കാം. നല്ല നാളേക്കായി.

ദേവനന്ദ ഇ എം
8 സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം