സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിൻെറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന എൻ.ചെല്ലപ്പൻ പിള്ള സ്വന്തം വസ്തുവിൽ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാൻ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികൾ സ്കൂളിനു അധികാരം നൽകുകയും ചെയ്തു. 1.7.1957ന്യൂ എൽ പി എസ് എന്ന പേരിൽ സ്കൂൾ സ്ഥാപിതമായി.ആദ്യം ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അനുവദിച്ചിരുന്നത്.തുടർ പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി സ്കൂൾ അപ്ഗ്രേഡു ചെയ്യുന്നതിനായുള്ള നടപടികൾ മാനേജരുടേയും അന്നത്തെ പ്രഥമാധ്യാപകനായിരുന്ന വി.കേശവപിള്ളഅവറുകളുടേയൂം അധ്യാപകനായിരുന്ന ആർ.വാസുദേവൻപിള്ള അവറുകളുടേയൂം നേതൃത്വത്തിൽ ആരംഭിക്കുകയും 30.6.1966ൽ സ്കൂൾ അപ്ഗ്രേഡു ചെയ്യുകയും ചെയ്തു.

ഈ വിദ്യാഭ്യാസ സ്ഥാപനം യു പി സ്കൂളായി ഉയർത്തപ്പെട്ടതോടെ, സ്പോട്സ്,യുവജനക്ഷേമം എന്നിവയുടെ പൂരോഗതിയ്ക്ക വേണ്ടി അക്ഷീണം പ്രവർത്തിച്ചിരുന്ന യശശരീരനായ ഗോദവർമരാജ തിരുമേനിയുടെസ്മരണയെ നിലനിർത്തുന്നതിനു വേണ്ടി സ്കൂളിൻെറ പേര് ലഫ്റ്റനന്റ് കേണൽ ഗോദവർമ രാജ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (ജി.വി.ആർ.എം.യു.പി സ്കൂൾ) എന്നാക്കി മാറ്റി. സ്കൂൾ സ്ഥാപകനായ ശ്രീ ചെല്ലപ്പൻ പിള്ളയുടെ മരണശേഷം സകൂൾ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ PC നാരായണൻ ആണ്.