ജി.എൽ.പി.എസ് തരിശ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനം സാമൂഹ്യ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ്, ആഘോഷ പരിപാടികൾ, ദിനാചരണങ്ങൾ എന്നിവ നടത്തുന്നു. എല്ലാ വർഷവും മേളയിൽ ചാമ്പ്യൻ ഷിപ് നേടുന്നു ഈവർഷം ചാർട്ടിനു ഒന്നാം സ്ഥാനം ലഭിച്ചു

ലീഡർതെരെഞ്ഞെടുപ്പ്

ജനാധിപത്യ രീതികൾ മനസിലാക്കാൻ സഹായമാകുന്ന തരത്തിൽ വിദ്യാലയ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി . സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ, വോട്ട് ക്യാംപയനിങ്ങ്, മീറ്റ് ദ കാൻഡിഡേറ്റ്,വോട്ടിംഗ് മെഷീൻരീതിയാണ്ഉപയോഗിച്ചത്.. വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ നിർവ്വഹിച്ചതും കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പോലീസ്, മീഡിയ പ്രതിനിധികൾ, പോളിംങ്ങ് ഏജൻറുമാർ തുടങ്ങി എല്ലാ നിയന്ത്രണവുംജെ.ആർ.സിയായിരുന്നു .ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസും വോട്ടിംഗ് നിയന്ത്രിക്കാൻ ഉണ്ടായിരുന്നു.ഫാത്തിമാ നിസ്ബ120 വോട്ടിന് വിജയിച്ചു