കേരള പൊതുവിദ്യാഭ്യാസവകുപ്പിൽ ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ (ഡി.ജി.ഇ) പദവി വഹിച്ചിരുന്ന ഐ.എ.എസ് ഓഫീസറാണ് ജീവൻ ബാബു. കെ ഐ.എ.എസ്. 2011 ഐഎഎസ് ബാച്ചുകാരനാണ് അദ്ദേഹം. തൃശൂർ അസിസ്റ്റന്റ് കളക്ടർ, കാഞ്ഞങ്ങാട് സബ് കളക്ടർ, എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ, സർവേ ഡയറക്ടർ,ബിവറേജസ് കോർപ്പറേഷൻ എം.ഡി. കശുവണ്ടി വികസന കോർപ്പറേഷൻ എംഡി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കമ്മീഷണർ, കാസർഗോഡ് ജില്ലാ കളക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2009-ൽ ആദ്യ ശ്രമത്തിൽത്തന്നെ ഇന്ത്യൻ റവന്യൂ സർവീസിൽ പ്രവേശിച്ചു. തുടർന്ന് 2010 ൽ പശ്ചിമബംഗാളിൽ ഐപിഎസ് ഉദ്യോഗസ്ഥനായി. ഇടുക്കി കളക്ടറായതോടെ ആദ്യത്തെ തദ്ദേശീയ കളക്ടർ കൂടിയായി.[1] 2019 മുതൽ ൽ കേരള വിദ്യാഭ്യാസവകുപ്പിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്ന പദവി വഹിച്ചു.[2] [3] അതിനുശേഷം നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാനതല ഡയറക്ടറായി നിയമിതനായി.[4] 'ജനസമക്ഷം' എന്ന പേരിലുള്ള പദ്ധതിയും എൻഡോസൾഫാൻ ഇരകൾക്കുള്ള ക്ഷേമപദ്ധതികളും പ്രശംസനീയമായി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്)നിയന്ത്രണത്തിലുള്ള -വിക്ടേഴ്‌സ് ചാനലിലെൽ ഫസ്റ്റ് ബെൽ 1.0, 2.0 പരിപാടിയിലൂടെ കേരളത്തിലുടനീളം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കോവിഡ് സാഹചര്യത്തിലും ക്ലാസുകൾ നൽകാനായതും ശ്രദ്ധിക്കപ്പെട്ടു. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ട് ഭക്ഷണം നൽകിയതും വാർത്താപ്രാധാന്യം നേടി.[5]

അവലംബം

"https://schoolwiki.in/index.php?title=കെ._ജീവൻബാബു&oldid=2034841" എന്ന താളിൽനിന്ന് ശേഖരിച്ചത്