എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/അവൾ

അവൾ


ഒരിക്കലും കണ്ടുമുട്ടാത്താ
പ്രണയത്തിൽ പരിക്കേറ്റവളവൾ
സ്വന്തം ചിരിയിലെരിയാൻ കൊതിച്ചവൾ
ഇടയ്ക്കിടറിയ കൈയ്കളിൽ താങ്ങായവൾ
കാമത്തിന്റെയും രതിയുടെയും വേദന
ആവോളം സഹിച്ചവൾ
ആർത്തവ ത്തീചൂളയിൽ
സ്വയം വെന്തെരിഞ്ഞവൾ
പേറ്റുനോവറിഞ്ഞവൾ...
അവളറിഞ്ഞ കാരിയങ്ങളറിവീല-
യാർക്കുമവൾ അറിഞ്ഞ ലോകം അറിവീല
എങ്കിലും ലോകവിവരമില്ലവൾക്കെന്നു ചൊല്ലുന്നു,
ഹേ മനുഷ്യ, ഇതെന്തൊരു പ്രഹസനം!
എല്ലാം കുറിച്ചിടുന്നു ഞാനിന്നു ഉന്മാദ -
വേളയിലൊരു ചില്ലു പെട്ടിയിൽ,
ലിപി നഷ്ട്ടപെട്ട കവിതയായ്...
ജീവിക്കാനുള്ള തീക്ഷണ യുദ്ധത്തിൽ
വേട്ടക്കാരൻ ജയം പോലെ...
കാരണം ഞാനുമൊരു
അവളായിരുന്നല്ലോ...!?


 

ശ്രീലക്ഷ്മി
+2 Bio എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത