എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/കരുതലോടെ

കരുതലോടെ

പോരാടണം നമ്മൾ പ്രതിരോധിക്കണം
വന്നെത്തി ആ മഹാമാരി......
ഒരുമയോടെ ഒറ്റ കെട്ടോടെ നമ്മളീ ദുരന്തത്തെ നേരിടണം...
ആശങ്ക അല്ല ജാഗ്രതയാണ് വേണ്ടതെന്നു
സർക്കാർ പറഞ്ഞതു നാം മറക്കരുതേ..
ഇന്നു നമ്മളീ ലോക്ക്ഡൗണിലാണ്
വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞിടേണം
 വീട്ടിൻ പുറത്തിറങ്ങിയാലോ
എങ്ങനെ പൊരുതിടും കോവിഡിനെ..
 സർക്കാർ നിർദ്ദേശങ്ങൾ നാം
 പാലിക്കണം ഒരുമയോടെ ഒറ്റക്കെട്ടായി
 ഒഴിവാക്കിടാം നമുക്ക് ഹസ്തദാനങ്ങളും
 കൂട്ടം കൂടിയുള്ള കറക്കങ്ങളും
 ആവശ്യത്തിനു പുറത്തിറങ്ങുക
 അനാവശ്യത്തിനു നാം തുനിയരുതേ...
 ജാഗ്രതയോടെ ശുചിത്വമോടെ
മുന്നേറിടാം പരാജയമില്ലാതെ...
ശ്രദ്ധയോടെ നമ്മുക്ക് ഒന്നിച്ചു നേരിടാം...
നല്ലൊരു നാളേക്ക് വേണ്ടി..
..............................
 

ശ്രീദേവി.ബി.എൽ
8A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത