എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ ഒരുമതൻ കൈകൾ

ഒരുമതൻ കൈകൾ
ഇനിയുമീ മണ്ണിതിൽ
പുഞ്ചിരിക്കാനൊരു
പുൽക്കൊടി എങ്കിലും
ബാക്കിയുണ്ടോ
കലികാലമിന്നിതാ
കലിതുള്ളി നിൽക്കുമ്പോളാ-
കുലതയ്ക്കൊരു മാറ്റമുണ്ടോ
എങ്കിലും പൂക്കാനൊരുങ്ങും
വസന്തം കാണുവാൻ
ആളുകൾ ബാക്കിയുണ്ടോ
രോഗങ്ങളാകിലും
വേദനയാകിലും
ലോകം ചതിക്കുഴി നേരിട്ടിതാ
നിപ്പയെന്നുള്ളൊരു മാരകരോഗം
പരത്തിയെന്നാകുന്നു
വവ്വാലുകൾ
എങ്കിലും ശാസ്ത്രമോ
ഓടിച്ചു നിപ്പയെ
വന്നവഴിക്കു താൻ ഓടിച്ചതു
പ്രളയമാകുന്നൊരാ ദുരന്തവും
വന്നവഴിക്കോടിച്ചു നാം
അതും ഒരുമയോടെ
കൊറോണയാം വയറസും എത്തിയിതാ
എന്നാലൊരുമതൻ കൈകളാൽ
പോരാടിടാം
കഴുകിടാം കൈകളും
പൊട്ടിച്ചിടാം കണ്ണി
ഓടിച്ചിടാമാ കൊറോണയെയും.



ലിബിയ ബിജു
9 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത