ഉള്ളടക്കത്തിലേക്ക് പോവുക

ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഇന്ത്യൻ ഇവാൻജലിക്കൽ ലൂഥറൻ ചർച്ച്, തിരുവനന്തപുരം സിനഡിൻ്റെ കീഴിലുള്ള സ്കൂളുകളിൽ ഒന്നാണ് തെക്കനാര്യാട് ലൂഥറൻ ഹയർ സെക്കൻ്ററി സ്കൂൾ. LKG മുതൽ ഹയർസെക്കൻ്ററി വരെയുള്ള വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു

വിവിധ തരം ക്ലബുകൾ, ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി. തുടങ്ങിയവയുടെ പ്രവർത്തനങ്ങളും സുഗമമായി നടക്കുന്നു. കലാകായിക രംഗങ്ങളിലും ഈ സ്കൂളിലെ കുട്ടികൾ സ്റ്റേറ്റ് ലെവൽ ,ദേശീയ തലങ്ങൾ വരെ പങ്കെടുപ്പിക്കാൻ സാധിച്ചിട്ടുണ്ട് ദേശീയ ചാമ്പ്യൻഷിപ്പിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.. വിവിധ മേഖലകളിലെ ക്വിസ് മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. വിവിധ ക്ലാസുകളിൽ നടക്കാറുള്ള സ്കോളർഷിപ്പ് പരീക്ഷകൾക്ക് വേണ്ടി കുട്ടികളെ തയ്യാറാക്കാറുണ്ട്.നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി പഠന ധാരയിലേയ്ക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സയൻസ് ലാബുകൾ, കംപ്യൂട്ടർ ലാബുകൾ എന്നിവ ഈ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.