ആർ.ജെ.എം.ഏ.എം.എൽ.പി.എസ്. കോട്ട്
ആർ.ജെ.എം.ഏ.എം.എൽ.പി.എസ്. കോട്ട് | |
---|---|
വിലാസം | |
മലപുറം മലപുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
25-09-2020 | 19733 |
== 1928 - ന് എത്രയോ വർഷങ്ങൾക്കു മുന്വ് ഈ സ്ഥാപനം തുടങ്ങിയിരുന്നു എന്ന് ഇവിടുത്തെ പ്രായമായ ആളുകൾ സാക്ഷ്യപ്പെടുത്തുന്നു അന്ന് ഓത്തുപള്ളിയും സ്കൂളും കൂടിയായിരുന്നു
ഉണ്ടായുരുന്നത്. വല്യമൊല്ലാക്ക എന്ന ബീരാൻകുുട്ടി ഹാജിയായിരുന്നു ഊ സ്ഥാപനത്തിൻെ ആദ്യത്തെ മാനേജരും എല്ലാം . ഇന്ന് ചെറുതോട്ടത്തിൽ വീട് നിന്നിരുന്ന പറന്വിലായിരുന്നു
ആദ്യം ഓത്തുപള്ളി. പിന്നീട് ഇവിടെ അടുത്തുള്ള മനക്കൽ തൊടിയിൽ ഒരു പട്ടാണി സ്ഥലം വാങ്ങുകയും അവിടെ ഉണ്ടായിരുന്ന കാവ് വെട്ടിമാറ്റി സ്കൂൾ അങ്ങോട്ട് മാറ്റി മദ്രസയും സ്കൂളും
പണിതു. പിന്നീട് ഈ സ്ഥലം ഒരു മദ്രാസുകാരൻ വാങ്ങുകയും അയാളുടെ കയ്യിൽ നിന്നും മുഹമ്മദ് എന്ന ആൾ വാങ്ങി .അപ്പോൾ സ്കൂൾ വീണ്ടും ഇന്ന് നിന്നിരുന്ന സ്ഥലത്തേക്ക് മാറ്റി.
ശേഷം ആദ്യം മൂന്ന് ക്ലാസുകൾ തുടങ്ങുകയും പിന്നീട് അത് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളാക്കുകയും ചെയ്തു. ആദ്യം ഓലമേഞ്ഞ അരമതിലോടുകൂടിയ വാതിലുകൾ ഒന്നും ഇല്ലാത്ത ഒരു
കെട്ടിടമായിരുന്നു. കൂടാതെ കളിക്കുന്നതിനും മറ്റും ധാരാളം സ്ഥലം അന്നുണ്ടായിരുന്നു.
1928 -ൽ സ്കൂളിന് സർക്കാർ അംഗീകാരം നൽകി. അന്നത്തെ വിദ്യാഭ്യാസ ഒാഫീസറായിരുന്ന മണ്ടേപ്പുറത്ത് മുഹമ്മദ് മൂപ്പൻെ താല്പര്യവും നിർദ്ദേശപ്രകാരവും അംഗീകാരം
ലഭിച്ചു . വല്യമൊല്ലാക്കയുടെ കാലശേഷം തിത്തുട്ടി ഉമ്മ സ്കൂൾ മാനേജരായി. അന്ന് ഹെഡ്മാസ്റ്ററായിരുന്നത് ശ്രീ .അബ്ദുള്ളകുട്ടി മാസ്റ്ററായിരുന്നു.പിന്നീട് 1972 മുതൽ 1992വരെ ശ്രീ. ഹൈദ്രോസ് കുുട്ടിയുടെ ഉപ്പ ശ്രീ. ഏനുദ്ദീൻകുുട്ടി മാസ്റ്റർ മാനേജരായി അബ്ദുള്ളകുട്ടി മാസ്റ്റർക്ക് ശേഷം ശ്രീ. കോൽപ്പാട്ട് ജമാൽകുുട്ടി മാസ്റ്റർ ഹെഡ്മാസ്റ്ററായി .അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂൾ നാലാം ക്ലാസ് വരെയാക്കി. ശേഷം ഈ വിദ്യാലയത്തിൽ പഠിച്ച് അവിടെ തന്നെ സഹദ്ധ്യാപികയായും പിന്നീട് പ്രധാനാധ്യാപികയായി ശ്രീമതി. ദേവകി ടീച്ചർ. ശേഷം 1992 മുതൽ മാനേജരായി ശ്രീ. ഹൈദ്രോസ് കുുട്ടി നിയമിതനായി. ശേഷം ഒരു വർഷത്തോളം ശ്രീമതി. ആയിഷമ്മു ടീച്ചറായിരുന്നു പ്രധാനാധ്യാപിക.പിന്നീട് 1997 ശ്രീ. ഇ രാജേന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി .
ശ്രീ. പൂന്തുല അബ്ദുറഹിമാനാണ് ഇപ്പോഴത്തെ മാനേജർ . അദ്ദേഹം സ്കൂൾ ഏറ്റെടുത്തതിന് ശേഷം ആദ്യം തന്നെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിൻെ പ്രാരംഭപ്രവർത്തനത്തിന്
തുടക്കം കുുറിച്ചു. ഇന്ന് 2019 -ൽ എത്തിനില്‍ക്കുന്ന ഈ സ്കൂളിന് ഒരു പ്രൈമറി സ്കൂളിന് വേണ്ട എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. പുതിയ മൂന്ന് നില കെട്ടിടം ആകർഷകമായ ക്ലാസ് മുറികൾ , കന്വ്യൂട്ടർ ലാബ്, ലൈബ്രറി, പ്രോജക്ടർ ,......തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.==
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവർത്തനങ്ങൾ
-
Fidha Rayyan-std 1
-
Marva M P-std 1
-
Nouba K-std 1
-
Mohammed Shibin K P- std 1
-
Sugisha M-std 1
പ്രധാന കാല്‍വെപ്പ്:
മള്‍ട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}