ജി.എം.എൽ.പി.എസ്. വടക്കാങ്ങര
ജി.എം.എൽ.പി.എസ്. വടക്കാങ്ങര | |
---|---|
വിലാസം | |
വടക്കാങ്ങര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-09-2020 | Hasnusameer |
ചരിത്രം
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വടക്കാങ്ങര ജി.എം. എല്‍.പി സ്കൂള്‍ 1915 -ല്‍ കിഴക്കേകുളമ്പ് അങ്ങാടിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. രണ്ട് അധ്യാപകരോട് കൂടി അഞ്ചാം തരം വരെയുള്ള പ്രൈമറി സ്കൂളായി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍ കീഴിലാണ് അത് പ്രവര്‍ത്തിച്ചിരുന്നത്. അവിടെ പ്രവര്‍ത്തിച്ച് പോരവെ ആ കെട്ടിടം നിലം പൊത്തിയതിനാല്‍ കരുവാട്ടില്‍ അബൂബക്കര്‍ മൗലവിയുടെ മുറ്റത്തുണ്ടായിരുന്ന പീടിക മുറിയിലേക്ക് പ്രവര്‍ത്തനം മാറ്റി.ശേഷം ദീര്‍ഘകാലം ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ മുന്‍പിലുള്ള കരുവാട്ടില്‍ കുഞ്ഞയമു ഹാജിയുടെ ഉടമസ്ഥതയിലായിരുന്ന വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഈ നാട്ടുകാരനും കേരളാനിയമസഭാംഗവുമായിരുന്ന കെ. കെ. എസ്. തങ്ങളുടെ പ്രത്യേക ശ്രമഫലമായി 1980- ല്‍ കേരള സംസ്ഥാന ഗവണ്‍മെന്റ്, ഈ വിദ്യാലയത്തിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിദ്യാലയത്തിന് ആവശ്യമായ സ്ഥലം അന്ന് ഈ സ്ഥലത്തിന്റെ ഉടമയായിരുന്ന കരുവാട്ടില്‍ അബൂബക്കര്‍ മൗലവി നല്‍കിയതിനാല്‍ സ്കൂളിന്റെ നിര്‍മാണം ആരംഭിക്കുകയും 1984-ല്‍ സ്കൂളിന്റെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്‌തു.
അന്നും ഇന്നും
വഴികാട്ടി
{{#multimaps: 11.0195188,76.1484536 | width=350px | zoom=8 }}
ഭൗതികസൗകര്യങ്ങള്‍
- ശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
- ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം
- എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
* ആയിരത്തോളം പുസ്തകങ്ങളോട് കൂടിയ ലൈബ്രറി * വിവിധ ക്ലബ്ബുകൾ * വിജയഭേരി
* വിവിധ മേളകളിൽ പങ്കാളിത്തം 1. സബ് ജില്ലാ കലോത്സവം 2. സ്‌പോട്സ് 3. ശാസ്‌ത്രമേള
ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- പരിസ്‌ഥിതി ക്ലബ്
ഭരണനിര്‍വഹണം
മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
ഞങ്ങളെ നയിച്ചവര്‍
- പി.ടി.എ.
- എം.ടി.എ.
- എസ്.എം.സി.
- ഗ്രാമ പഞ്ചായത്ത്
- പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
സാമൂഹിക പിന്തുണ
സ്‌കൂളിലെ 133 കുട്ടികൾക്കും കമ്പ്യൂട്ടർ വിജ്ഞാനം പകർന്ന് നൽകാൻ ഞങ്ങൾക്ക് കഴിയുന്നത് സ്‌കൂളിലെ 3 കമ്പ്യൂട്ടറുകളിലൂടെയാണ് . മുൻ എം എൽ എ ശ്രീ വി ശശികുമാർ, മഞ്ചേരി എം എൽ എ ശ്രീ എം ഉമ്മർ , നാരായണനുണ്ണി മാസ്റ്റർ എന്നിവരോട് കുട്ടികളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു .