മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി
ആമുഖം
കോട്ടപ്പടി മാര്‍ ഗീവറുഗീസ് സഹദാ പള്ളിയുടെ ഉടമസ്ഥതയില്‍ 1941-ല്‍ മിഡില്‍ സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1961- ല്‍ ഹൈസ്‌കൂളായും 1991-ല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളായും ഉയര്‍ത്തി. 1941-ല്‍ കേവലം 85 അടി നീളമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്‌ക്കൂള്‍ ഇന്ന് ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്‌തീര്‍ണ്ണമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. 5-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെ 46 ഡിവിഷനുകളിലായി 2000-ല്‍ പരം വിദ്യര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാര്‍ ഇവിടെ സേവനമുനുഷ്‌ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്‌കൂള്‍ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയില്‍ 275-ാളംവിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്‌കൂളാണിത്.?? കലാ-കായീകരംഗങ്ങളിലും ഈ സ്‌കൂള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നു. കഴിഞ്ഞ അധ്യയനവര്‍ഷം ശാസ്‌ത്ര- ഗണിതശാസ്‌ത്ര-സാമൂഹ്യ ശസ്‌ത്ര- ഐടി മേളകളില്‍ ഈ സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. സബ് ജില്ല കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് സെക്കന്‍ഡ് റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്‌കൂള്‍ സെക്കന്‍ഡ് റണ്ണറപ്പാണ്.കഴിഞ്ഞ വര്‍ഷം (2008-2009)സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ലോങ്ങ്‌ജംബ്, ഹാമ്മര്‍ ത്രോ എന്നീ ഇനങ്ങളില്‍ ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ഈ വര്‍ഷം സൗത്ത് സോണ്‍ നാഷണല്‍ മീറ്റില്‍ ലോങ്ങ്‌ജംബ്, തായ്‌കൊണ്ട എന്നീ മല്‍സരങ്ങളില്‍?ഈസ്‌കൂളിലെ വിദ്യര്‍ത്ഥികള്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ശ്രീ കെ.കെ. സുരേഷ് മാനേജരായും ശ്രീ കെ.എം. ജോണ്‍സണ്‍ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവര്‍ യഥാക്രമം പ്രിന്‍സിപ്പാള്‍,ഹെഡ്‌മിസ്‌ട്രസ് എന്നീ നിലകളിലും ഈ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന് കമ്പ്യൂടര്‍ ലാബുകള്‍ ഈ സ്‌കൂളിന്റെ പ്രത്യേകതയാണ്.??ആധുനിക??സൗകര്യങ്ങളോടു കൂടിയ മള്‍ട്ടിമീഡിയ ഹൈവ്, എഡ്യൂസാറ്റ്, ലൈബ്രറി സൗകര്യങ്ങളും ഈ സ്‌കൂളിന്റെ സവിശേഷതകളാണ്.??
ചിത്രങ്ങള്‍
-
Eldhose sir1
-
1st prize in pookkala malsaram1
-
Caption2
വാര്‍ത്തകള്‍
വളരെ നല്ല ഒരു ഐ.റ്റി ലാബ് ഇവിടെ പ്രവര്‍ത്തിക്കുന്നു
സൗകര്യങ്ങള്‍
റീഡിംഗ് റൂം ലൈബ്രറി സയന്‍സ് ലാബ് കംപ്യൂട്ടര്‍ ലാബ് സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍