എസ് സി യു ഗവ എച്ച് എസ് എസ്, പട്ടണക്കാട്/Activities/2019-20
ജൂൺ3
പ്രവേശനോത്സവം
ഉത്സവച്ഛായയിലുള്ള പ്രവേശനോത്സവത്തോടെ 2019-20 അധ്യയന വർഷത്തിന് തുടക്കമായി.സെസ്ഥാനത്തെ എല്ലാ സ്കൂളുകളിലേക്കുമായി ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയായിരുന്നു തുടക്കം. HS,HSS,VHSS വിഭാഗങ്ങളുടെ സംയുക്തത്തിൽ NSS,SPC,NCC കേഡറ്റുകളുടെ സഹകരണത്തോടെ നവാഗതരെ മധുരം നൽകി വരവേറ്റു. PTA പ്രസിഡന്റ് ശ്രീ എസ്. രാജേഷ് അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രമോദ് പരിപാടി ഉത്ഘാടനം ചെയ്തു. H M ശ്രീ രവികൃഷ്ണൻ സാർ, HSS VHSS പ്രിൻസിപ്പാൾ,P T A അംഗങ്ങൾ,സ്റ്റാഫ് സെക്രട്ടറി,വിശിഷ്ടാതിഥിയായ സാജൻ പള്ളുരുത്തി എന്നിവർ ആശംസകൾ അർപ്പിച്ചു. 2018 ൽ എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ച HS,HSS വിദ്യാർത്ഥികളെ ആദരിച്ചത് ചടങ്ങിന് മിഴിവേകി.ഇത് നവാഗതർക്കും രക്ഷിതാക്കൾക്കും നല്ലൊരു തുടക്കത്തിന് ആത്മവിശ്വാസം കൂട്ടി.
{



}
ജൂൺ 5
പരിസ്ഥിതി ദിനം
പതിവുപോലെ ഈ വർഷവും പരിസ്ഥിതി ദിനം മികച്ച പ്രാധാന്യത്തോടെ ആഘോഷിച്ചു.പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ വിതരണം, H M ന്റെ പരിസ്ഥിതി സന്ദേശം, ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം തുടങ്ങി വിവിധമത്സരങ്ങൾ സംഘടിപ്പിച്ചു.
ജൂൺ 19
വായനാദിനം
വായനാദിനം വളരെ വിപുലമായി ആഘോഷിച്ചു. മലയാളം,ഇംഗ്ളീഷ്, ഹിന്ദി, സംസ്കൃതം പത്രപാരായണ മത്സരം നടത്തി. കൂടാതെ കഥാ, കവിതാ, ഉപന്യാസ രചനാമത്സരങ്ങൾ സ്കൂൾ ലൈബ്രറിയെ സജീവമാക്കി. വിജയികൾക്ക് അസംബ്ളിയിൽ സമ്മാനങ്ങൾ നൽകി.
ജൂൺ21
ലോക യോഗാദിനം
NCC,SPC കുട്ടികളുടെ നേതൃത്വത്തിൽ ലോക യോഗാദിനം സമുചിതമായി ആചരിച്ചു. "ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ " എന്ന വചനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനം നടത്തി.
ജൂൺ26
ലോക ലഹരിവിരുദ്ധ ദിനം
സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കൂ" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ ലഹരിവിരുദ്ധ ഒപ്പുശേഖരണം നടത്തി.ക്വിസ്സ്,മുദ്രാവാക്യ രചന ,പോസ്റ്റർ നിർമ്മാണംഎന്നീ മത്സരങ്ങളും ബോധവത്കരണ വീഡിയോ പ്രദർശനം എന്നിവയും സംഘടിപ്പിച്ചു. (കുട്ടികളുംഅദ്ധ്യാപകരും അനദ്ധ്യാപകരും ബാനറിൽ ലഹരിവിരുദ്ധസന്ദേശങ്ങളും കയ്യൊപ്പുകളും ചേർത്തു.
ജൂലൈ 5
ബഷീർ ചരമദിനം
ബഷീർ അനുബന്ധ ക്വിസ്സ് മത്സരം,"ബഷീർ ചിത്രങ്ങൾ" ആൽബനിർമ്മാണം,"ബഷീർ കൃതികളിലൂടെ" പ്രസന്റേഷൻ എന്നീപ്രവർത്തനങ്ങൾസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തി,വിജയികൾക്ക് സമ്മാനദാനവും നടത്തി.
ജൂലൈ 21
ചാന്ദ്രദിനം
സയൽസ്, സാമൂഹ്യക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ്സ്, ചന്ദ്രോത്സവം 2019 -വീഡിയോ പ്രദർശനം ചുമർചിത്രം തയ്യാറാക്കൽ എന്നിങ്ങനെ വിവിധമത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ജൂലൈ 28
ലോക പ്രകൃതി സംരക്ഷണ ദിനം
പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ മുദ്രാവാക്യം,ലോഗോ നിർമാണം,സ്കൂൾ അങ്കണം മോടിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
ആഗസ്റ്റ് 6
ഹിരോഷിമാദിനം
thumb|ഇടത്ത്|പ്രിലിമിനറി ക്യാമ്പ്ഉദ്ഘാടനം പ്രമാണം:34031aug-pookkalam.pdf

















































