എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/V

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/V" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=സിസോപ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Covid 19
ഒരു ദിവസം അപ്പുവിൻ്റെ അച്ഛൻ വാർത്ത കേട്ടുകൊണ്ടിരിക്കുകയായിരുന്നു, അച്ഛൻ അപ്പുവിനോട് പറഞ്ഞു, അപ്പൂ പുറത്തേക്ക് കളിക്കാനൊന്നും പോകരുതേ, ഇത് കൊറോണ പടരുന്ന കാലമാ. കൊറോണയോ? അതെന്താ അച്ഛാ? അപ്പു ചോദിച്ചു. ഇപ്പോൾ ഒരു അപൂർവ്വ രോഗം പടരുന്നുണ്ട്, കൊറോണ വൈറസിൽ പെട്ട covid 19 എന്ന വൈറസാണ് ഇത് പടർത്തുന്നത്. അയ്യോ എനിക്ക് പേടിയാവുന്ന ച്ഛാ', മോൻ പേടിക്കുകയൊന്നും വേണ്ട, സൂക്ഷിച്ചാൽ മതി, അതായത് എപ്പോഴും സോപ്പുപയോഗിച്ച് കൈകൾ കഴുകുക. ആൾക്കൂട്ടത്തിൽ നിന്നും അകലം പാലിക്കുക,

തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും പൊത്തി പിടിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക. കൊറോണയുടെ ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ വൈദ്യസഹായം തേടുക. ഇത് കേട്ടപ്പോൾ അപ്പുവിന് സമാധാനമായി. കൊറോണയമായി ബന്ധപ്പെട്ട് അച്ഛൻ പറയുന്നതെല്ലാം അവൻ അനുസരിക്കാൻ തീരുമാനിച്ചു.

Fathima Misba
1A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ