നേരിടാം നമുക്കൊന്നായ് ചേർന്ന് നന്മയുള്ളൊരു നാളെക്കായ്... എതിർത്തിടാം ഈ മഹാമാരിയെ ഭയമൊട്ടുമില്ലാതൊരുമിച്ച് ധരിച്ചിടാം മാസ്‍കുകൾ പ്രായമേതുമി- ല്ലാതെ കഴുകിടാമിരുകൈകളും തുടർച്ചയായൊരു ഇടവേളകളിൽതൻ നല്ലതിനുമാത്രമായ് പ്രഖ്യാപി- ച്ചിട്ടുള്ളൊരാ ലോക്ക് ഡൗൺ അനുസരി ച്ചിടാം പൂർണമായും ഇറങ്ങില്ല ഞങ്ങൾ പുറത്തേക്കേതുമെ കൈക്കൊള്ളില്ല ഞങ്ങൾ കോവിഡെന്ന നിന്നെ എൻ നിലനിൽ പ്പിനായും കൂടെയെൻ സമൂഹത്തിനായും ഉൾകൊള്ളുന്നു ഞങ്ങളീ സാമൂഹ്യ അക ലവും പിന്നെ പരിചിതമല്ലാ- ത്തൊരീ ലോക്ക് ഡൗണും അനുഭവിച്ചീടു ന്നൊരീ ക്വാറന്റീൻ ദിനങ്ങളും ചെറുതെന്നു തോന്നീടാമൊരു വയറസ്സേ നീയല്ലയോ ഞങ്ങളിൽ നിന്നുറ്റവരെ ജീവനെടുത്തു അതിജീവിച്ചു ഞങ്ങളീ പ്രളയവും നിപ്പയും ഉറച്ച മനസ്സോടെ ഒന്നണിചേർന്ന് അതുപോൽ നിന്നെയും തുടച്ചു നീക്കും ഞങ്ങളീ ഭൂമുഖത്തുനിന്നെന്നന്നേക്കുമായ് നശിപ്പിച്ചീടും നിന്നെ ഞങ്ങൾ നശിക്കാത്തൊരാ ചങ്കുറപ്പോടെ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത