എ.എം.എൽ.പി.സ്കൂൾ ഇട്ടിലാക്കൽ/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
മാർച്ച് 10 അന്നാണ് സ്കൂൾ പ്രതീക്ഷിക്കാതെ അടച്ചത്. ലോകം മുഴുവനും കോവിഡ് 19 എന്ന രോഗം മൂർച്ഛിച്ച് ഒരുപാടുപേർ മരണത്തിന് കീഴടങ്ങി.ആ മഹാമാരി ഇന്ത്യാ രാജ്യത്തും വ്യാപിച്ചുതുടങ്ങിയിരുന്നു. അതിനാൽ ആണ് സ്ക്കൂളുകളും മറ്റ് സർക്കാർ സ്ഥാപനങ്ങളും എല്ലാം അടച്ചത്.ഇന്ത്യൻ പ്രധാനമന്ത്രി കുറച്ചു ദിവസത്തേക്ക് ലോക്ക് ഡൗൺപ്രഖ്യാപിച്ചു. ആദ്യം ഇത് എന്താണെന്ന് അറിയാതെ പകച്ചു നിന്നു. എപ്പോഴും വീട്ടിൽ തന്നെ കുത്തിരിപ്പായി, പുറത്തിറങ്ങരുത് എന്നല്ലേ പറഞ്ഞിരിക്കുന്നത്. കളിക്കാനും വയ്യ.ഉമ്മാൻ്റെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയാലോ ഭയങ്കര ചൂടും. ആകെ ഭ്രാന്തായി തുടങ്ങി. എന്നും വൈകീട്ട് ടിവി ഓണാക്കുമ്പോൾ എല്ലാ ചാനലിലും കോവിഡ് 19 ബാധിച്ചവരുടെ കണക്ക് കേൾക്കുമ്പോൾ പേടിയായി.ദിനംപ്രതിരോഗികളുടെ എണ്ണവും മരണസംഖ്യയും കൂടി വരുന്നു.ഇതിനിടയിൽ പരീക്ഷകൾ എല്ലാം മാറ്റി വെച്ചതായി ന്യൂസും കണ്ടു. ആകെ ബോറടിച്ചു തുടങ്ങിയപ്പോൾ ഉമ്മയെ സഹായിക്കാനായി തീരുമാനിച്ചു. അടുക്കളയിൽ കയറി എന്തെങ്കിലുമൊക്കെ അരിഞ്ഞു കൊടുത്തും പാത്രം കഴുകി കൊടുത്തും സഹായിച്ചു. ഇപ്പോ നോമ്പ് തുടങ്ങി. കുറച്ച് നോമ്പൊക്കെ ഞാനും നോറ്റു.വൈകുന്നേരം ആകുമ്പോഴേക്കും നല്ല ക്ഷീണമാകും. എന്നാലും വലിച്ചു നീട്ടി അന്നത്തെ നോമ്പ് ഞാൻ മുഴുവനാക്കും. ഇന്ന് വീണ്ടും ലോക്ക് ഡൗൺ നീട്ടി. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ആ മഹാമാരി ആരേയും കാര്യമായി ബാധിച്ചിട്ടില്ല. സർക്കാരും മറ്റ് സന്നദ്ധ പ്രവർത്തകരും എല്ലാ വീടുകളിലും ഭക്ഷ്യകിറ്റുകൾ നൽകിയതിനാൽ ആഹാരത്തിനൊന്നും പഞ്ഞമുണ്ടായിട്ടില്ല. രോഗമെല്ലാം മാറി സമൂഹം പഴയപോലെ ആകാൻ വേണ്ടി നമുക്കെല്ലാവർക്കും സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും ഒപ്പം നിൽക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം