എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/അക്ഷരവൃക്ഷം/ KORONA

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ/അക്ഷരവൃക്ഷം/ KORONA" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

  
കൊറോണ
ആകെയും അന്ധകാരം പരത്തീ
പെയ്യുന്നിതാ കൊറോണമാരി
രോഗാണുവർഷം ചൊരിഞ്ഞുകൊണ്ടും
ആയിരം ജീവനെടുത്തു കൊണ്ടും
വിളയാടുന്നിതാ കൊടും രാക്ഷസിയായ്
പൊരുതീടാം കരുതലാം ആയുധത്താൽ
അന്ധകാരമകറ്റീടും അർക്കനായ്
തെരുവോരവും തീരവും അനാഥമായി
ഒക്കെയും നിശ്ചലമായിതെങ്ങും
മറുമരുന്നില്ലാ മഹാമാരിയെ
പരാജിതയാക്കുവാനേക മാർഗ്ഗം
വായ് മൂടിക്കെട്ടുക നമ്മളെല്ലാം
വ്യക്തി ശുചിത്വവും പാലിക്കുക
അകലം പാലിക്കാമൊരുമിക്കുവാൻ
ഈ മഹാമാരി പെയ്തീടുമ്പോൾ
പൊലിയുന്നു ജീവനുകളായിരങ്ങൾ
ആളൊഴിഞ്‍ഞിതാ പൂരപ്പറമ്പുകൾ
ആളില്ലാക്കവലകൾ പട്ടണങ്ങൾ
മറുമരുന്നില്ലൊരു മന്ത്രമ്ല്ലാ
ഈ മഹാ വിപത്തിനെ തുരത്തീടുവാൻ
ഏകരായ് ഒരുമിച്ചു പൊരുതുക നാം

NEHA.K
7 C എ. യു. പി. എസ്. കൊവ്വൽ ചെറ‌ുവത്ത‌ൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത