പേമാരിലൊരു കൈത്താങ്ങ് ആശിച്ചജീവിതമവർക്കു നിഷേധിച്ചിട്ടു- നമുക്ക് സുഖമായി ജീവിച്ചിടാൻ കഴിയുമെന്നു തോന്നുന്നുവൊ... ഒരിക്കലുമില്ല...... നമ്മൾ ചെയ്തുകൂട്ടിയൊരി തിന്മകളീ- ലോകത്തെ ഈ നിലയിലാക്കിയല്ലോ. തിന്മകളുടെ കൂമ്പാരങ്ങൾക്കിടയിലിത്തിരി നന്മ നമുക്ക് കാത്തിരിക്കാം നന്മയുടെ ആ തണൽമരങ്ങൾക്കായി ചങ്ങലകൾ മുറിച്ചിടാം... തുരുമ്പ് പറ്റി തീറെടുക്കാതിരിക്കാൻ.... കൈകഴുകിടാം ........ ചളി പറ്റിയ കൈകളിലൂടെ ..... മനുഷ്യനാകുക.... മഹാമാരിയെയകന്നു നേരിടാം നാളെ വീണ്ടുമടുത്തിടാൻ ഇതൊരതിജീവനമാണ് എന്നെയതിജീവിച്ചെന്നു കരുതിയോർക്കു- മുന്നിലുള്ളെന്റെയീ അതിജീവനമെന്ന് പ്രകൃതിയും .
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത