ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുഭവാർത്ത

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ശുഭവാർത്ത" സം‌രക്ഷിച്ചിരിക്കുന്നു: school...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുഭവാർത്ത

 പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കി
ദുരന്തത്തിനാലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടം സ്‌നേഹസന്ദര്ശനം
നമുക്കൊഴിവാക്കിടം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.
പരിഹാസരൂപേണ നടന്നിടും സോദരാ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതോരു ജീവനല്ല -
ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടി നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കു വേണ്ടി
ഈ ലോക നന്മയ്ക്കു വേണ്ടി

വൈഗ ബി.
3A ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത