ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ദേവികയുടെ വീട്

00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇ വി യു പി എസ്സ് കൂതാളി/അക്ഷരവൃക്ഷം/ദേവികയുടെ വീട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദേവികയുടെ വീട്

ദേവിക നാലാം ക്ലാസിലാണ് പഠിക്കുന്നത്. അച്ഛൻ അമ്മ കുഞ്ഞനുജൻ എന്നിവർ ചേർന്നാണ് ദേവികയുടെ കുടുംബം. അച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ഒരു കല്ലാശാരി ആണ്. അമ്മ നാട്ടിലെ തൊഴിലുറപ്പ് പദ്ധതിയിൽ പോകുന്നുണ്ട്. അവരുടെ രണ്ടു പേരുടെയും പരിശ്രമഫലമായി കൊച്ചു കുടുംബം സസന്തോഷം മുന്നോട്ടു പോകുകയായിരുന്നു. അങ്ങനെ അവർ ചൈനയിൽ കൊറോണ എന്ന മഹാമാരി പടർന്നുപിടിക്കുന്നത് പത്രത്തിലൂടെ അറിയാൻ കഴിഞ്ഞു. അയൽകൂട്ടത്തിലെ പെണ്ണുങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് മറ്റ് പല കാര്യങ്ങൾ പറഞ്ഞു, അതുകേട്ട് ദേവികയുടെ അമ്മയ്ക്ക് ചെറിയ ഭയം ഉണ്ടായി. എങ്കിലും അങ്ങ് ചൈനയിൽ ആണല്ലോ എന്നോർത്ത് ഒരു സമാധാനവും ഉണ്ടായി. അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ സരള ചേച്ചി ഒരു ഞെട്ടിക്കുന്നവിവരം ദേവികയുടെ അമ്മയോട് പറഞ്ഞു "ചാരുകോണത്തിലെ തോമസുകുട്ടി ഗൾഫിൽനിന്നും വന്നിട്ടുണ്ട്. ആശുപത്രിയിൽ നിന്നും കുറച്ച് ആൾക്കാർ വന്നു തോമസുകുട്ടി യോട് പുറത്തിറങ്ങരുതെന്നും വീട്ടുകാരോടും വളരെ സൂക്ഷിക്കണം എന്നു പറഞ്ഞിട്ട് പോയിരിക്കുകയാണ്. പല രാജ്യങ്ങളിലും ഈ രോഗം പടർന്നുപിടിച്ച ജനങ്ങളെ മരിക്കുന്നു എന്നു പറയുന്നു". ദേവിയുടെ അമ്മയ്ക്ക് ആധിയായി.

നാലു മണിയായപ്പോൾ പതിവുപോലെ മകൾ വീട്ടിലെത്തി, വളരെ വിഷമിച്ചാണ് അവൾ വീട്ടിലെത്തിയത് അമ്മേ ഞങ്ങളുടെ സ്കൂൾ അടച്ചു ഇനി പഠിപ്പില്ല എന്ന് അനൂപ് മാഷ് പറഞ്ഞു. അമ്മേ.. സാന്ദ്ര മോളെയും മണിക്കുട്ടിയും ഇനി കാണാൻ പറ്റില്ല.... അവർ താമസം മാറി എവിടെയോ പോകുന്നു. അതുമാത്രമല്ല അമ്മേ അടുത്ത വർഷം പുതിയ സ്കൂളിലേക്ക് ഞങ്ങൾ പോകുന്നത്. അവിടെ എല്ലാവരും വരുമോ എന്ന് അറിയില്ല, നമ്മുടെ സ്കൂളിൽ നാലാംക്ലാസ വരെയേ ഉള്ളൂ. " ഇത് പറഞ്ഞു ദേവികകുട്ടി കരയുവാൻ തുടങ്ങി. ഒറ്റശ്വാസത്തിൽ ഉള്ള മകളുടെ പറച്ചിൽ കേട്ട് അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല എന്റെ കൂടെ പഠിച്ചലില്ലിയെയും ചെറുപുഷ്പ ത്തെയും ഇടയ്ക്കിടെ കാണാറുണ്ട്. എന്നാൽ പലരെക്കുറിച്ചും ഇന്ന് യാതൊരു അറിവുമില്ല. ജീവിതത്തിരക്കിനിടയിൽ ഇതൊക്കെ ഓർക്കാൻ ആർക്കു നേരം. മകളുടെ ബാഗ് വാങ്ങിച്ചു കൊണ്ട് അമ്മ ചോദിച്ചു,മോളെ നിന്റെ പരീക്ഷയൊക്കെ എങ്ങനെയാ? "പരീക്ഷയില്ല എന്നാ മാഷ് പറഞ്ഞത്. അതോടൊപ്പം വീടിനു പുറത്ത് അനാവശ്യമായി ഇറങ്ങി നടക്കരുത്,സോപ്പ് തേച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം എന്നും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മറക്കാനും മാഷ് പറഞ്ഞു. വൃത്തിയായി നടക്കാനും മാഷ് എല്ലാരോടും പറഞ്ഞു. അമ്മേ ഇനി കൂട്ടുകാരെ കാണാൻ എന്താ ചെയ്യുക". അമ്മ ഒന്നും പറഞ്ഞില്ല.

അന്നു വൈകുന്നേരം ദേവികയുടെ അച്ഛൻജോലി കഴിഞ്ഞു വന്നു. അമ്മയോട് പറഞ്ഞു, നീ അറിഞ്ഞോ നമ്മുടെ നാട്ടിലും ആ നശിച്ച രോഗം വന്നെത്തി. എല്ലാ രാജ്യങ്ങളിലും കടുത്ത നിയന്ത്രണം വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇങ്ങനെ പോയാൽ പണിക്കു പോലും പോകാൻ പറ്റില്ല എന്നാണ് ജോണിക്കുട്ടി പറഞ്ഞത്. പണിയൊന്നും ഇല്ലാതായാൽ നാം എന്ത് ചെയ്യും! അവർ പരസ്പരം നെടുവീർപ്പിട്ടുഅങ്ങനെ ദേവികയും, അച്ഛനും, അമ്മയും, കുഞ്ഞനുജനും, എല്ലാ നാട്ടുകാരും, അവരാരും കേട്ടിട്ടില്ലാത്ത ലോക്‌ ഡൗൺ എന്ന ചങ്ങലയിൽ അകപ്പെട്ടു..സർക്കാരിന്റെ കുഞ്ഞു കുഞ്ഞു സഹായങ്ങൾ കൊണ്ട് ആശങ്കയോടെ ജനങ്ങൾ കഴിച്ചുകൂട്ടി. ഒരുനാൾ ദേവികയുടെ അമ്മ അച്ഛനോട് പറഞ്ഞു. അരി മാത്രം കിട്ടിയാൽ എല്ലാം ആകില്ല, പച്ച ക്കറിയും പലവ്യഞ്ജനവും എല്ലാം തീരാറായി. ഇങ്ങനെ പോയാൽ എന്താവും നമ്മുടെ അവസ്ഥ. ഭർത്താവ് ഒന്നും പറഞ്ഞില്ല. ദേവികയുടെ അമ്മ മറുപടിക്കായി കുറച്ച് സമയം കൂടി അവിടെ നിന്നു. ഇനി എന്താകുമോ എന്നുപറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.ദേവികയ്ക്ക് രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോൾ കൂട്ടുകാരെ കാണാത്ത വിഷമം എല്ലാം മാറിക്കഴിഞ്ഞിരുന്നു. അച്ഛനോടും അമ്മയോടും കുഞ്ഞനുജനോടും ഇത്രയ്ക്ക് ചേർന്ന്നിന്ന ദിവസങ്ങൾ ഉണ്ടായിട്ടില്ലായിരുന്നു. ആകെ സന്തോഷം. എന്നാൽ അച്ഛന്റെയും അമ്മയുടെയും മുഖത്ത് എപ്പോഴും വിഷമമാണ്. അവർ പരസ്പരം പിറുപിറുത്തുകൊണ്ട് നടക്കുന്നു. എപ്പോഴും എന്താകും എന്താകും എന്ന ചോദ്യം. അങ്ങനെയിരിക്കെ നാട്ടിലെ സൻ മനസ്സുകൾ ചേർന്ന് ദേവികയുടെ വീട്ടിൽ പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും കിറ്റ് വീട്ടിൽ കൊണ്ട് നൽകി.അന്ന് ദേവികയുടെ അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽ സന്തോഷം അലതല്ലി.അങ്ങനെയിരിക്കെ ദേവികയ്ക്ക് ഒരു പുതിയ കൂട്ടുകാരനെ കിട്ടി. എവിടെനിന്നോ വന്നു കയറിയ ഒരു കുഞ്ഞു പൂച്ച. അവൾ അതിനെ ലില്ലി എന്ന് പേരിട്ടു. ദേവിക അമ്മയും അച്ഛനും കാണാതെ,ചോറു കൊടുത്തു.പാവം കഴിക്കുന്നുണ്ട്. സാധാരണ കേട്ടിട്ടുള്ളത് മീനില്ലാതെ പൂച്ചകൾ ചോരുന്നില്ലത്രേ. ത ന്റെ ക്ലാസ്സിലെ ഉമ ഒരിക്കൽ അത് പറഞ്ഞു കേട്ടിട്ടുണ്ട്.എന്നാൽ തന്റെ പുതിയ കൂട്ടുകാരിയായ ലില്ലി പൂച്ച ചോറും ചില കറികളും കഴിക്കും. അമ്മ കാണാതെയാണ് ചോറ് നൽകുന്നത്. അരിയും പയറും തീർന്നാൽ പട്ടിണി ആകുമെന്ന് അമ്മ ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാറുണ്ട്. അതിനിടയിൽ ഞാൻഈ പൂച്ചയ്ക്ക് കൂടി ആഹാരം കൊടുത്തു എന്ന് അറിഞ്ഞാൽ അമ്മ വഴക്ക് പറഞ്ഞാലോ, തൽക്കാലം അമ്മയോട് പറയണ്ട എന്നവൾ തീരുമാനിച്ചു.

ഒരു ദിവസം അമ്മ അരിയും പയറും ഇട്ടു പായസം ഉണ്ടാക്കി. കുറച്ച് ശർക്കര ഉണ്ടായിരുന്നു. പായസം അനിയനും എനിക്കും ഇഷ്ടമാണ്. ആകെ കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ അത് രണ്ടായി പകർത്തി എനിക്കും.അനിയനുമായി മാറ്റിവെച്ചു. ദേവികേ ഞാൻ കുഞ്ഞുവാവക്ക് പായസം കൊടുക്കുവാ. നിനക്കുള്ളത് മേശപ്പുറത്തു അമ്മ എടുത്തു വച്ചിട്ടുണ്ട്. മോൾ അതെടുത്തു കുടിച്ചേക്കണേ. അമ്മ വിളിച്ചു പറഞ്ഞു. ദേവിക മേശപ്പുറത്ത് വെച്ചിരുന്ന പായസം എടുത്തു. അ പ്പോഴാണ് അമ്മയറിയാതെ കുറച്ച് ലില്ലിക്ക് കൊടുക്കാം എന്ന് ഓർത്തത്. ദേവിക വീടിനു പുറത്തേക്ക് കണ്ണോടിച്ചു. ലില്ലി അതാ മാവിൻചുവട്ടിൽ അലസമായി കിടക്കുകയാണ്. ദേവിക പതിയെ പുറത്തിറങ്ങി ലി ല്ലിയുടെ അടുത്തേക്ക് പോയി. ഒരു പ്ലാവിലയിൽ കുറച്ചു പായസം ലില്ലിക്ക് ഒഴിച്ചുകൊടുത്തു. ഹായ്.. ലിപ് പായസം കുടിക്കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുമു ണ്ട്ദേവിക സന്തോഷത്തോടെ തിരിച്ചു വീട്ടിലേക്ക് കയറാൻ തുടങ്ങി. അപ്പോൾ അതാ മുന്നിൽ അമ്മ. ദേവിക ഞെട്ടി.! ദേവിക ഭയംകൊണ്ട് തലകുനിച്ചു. കൈ വിറയ്ക്കാൻ തുടങ്ങി. അവളുടെ അടുത്തേക്ക് വന്നു. നീ പൂച്ചയ്ക്ക് എന്നും ഇതുപോലെ ആഹാരം കൊടുക്കാറുണ്ടോ? കർക്കശമായി അമ്മ ചോദിച്ചു. അതെ എന്ന് അവൾ പതുക്കെ പറഞ്ഞു.അമ്മ പൂച്ചയെയും എന്നെയും മാറിമാറി നോക്കി. അടി ഇപ്പോൾ കിട്ടുമെന്ന് ഉറപ്പായി. അമ്മ അന്നേരം പതുക്കെ അവളോട് പറഞ്ഞു.. ഇവറ്റകളെ പോലെയായി നമ്മളും, നമ്മൾ മാത്രമല്ല ഈ ലോകം തന്നെ ഇപ്പോൾ ഇങ്ങനെയാണ്. വലിപ്പവും ചെറുപ്പവും ഇല്ലാത്ത ഒരു ലോകം വന്നുതുടങ്ങി..എന്ന് പറഞ്ഞുകൊണ്ട് അമ്മ ദേവികയുടെ തലയിൽ തലോടി. ദേവികയ്ക്ക് എന്തെന്നില്ലാത്ത സന്തോഷം ഉണ്ടായി....

ശ്വേതാംബിക
6C ഈ വി യുപിഎസ് കൂ താളി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ