ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാട് വാണീടും കാലം

കൊറോണ രാജ്യം ഭരിക്കും കാലം
മാനുഷ്യരെല്ലാരും ഭീതിയിലാണെ
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും സൊറ പറയാനും
നാട്ടിൻ പുറങ്ങളിലാരുമില്ല
കല്യാണമേളങ്ങളൊന്നുമില്ല
കഞ്ഞി കുടിച്ചാലും സാരമില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നൊരു തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കൊറോണ കളളൻ തളർന്ന് വീഴും
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
 

അംഗിത രാജീവൻ
5 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത