ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ അവസാന രോഗിയും അസുഖം മാറി വീട്ടിലേക്ക് മടങ്ങി. ലോകത്ത് വൈറസ് ബാധിച്ചു വരുന്ന എണ്ണം 30 ലക്ഷത്തിലേക്ക് കടക്കുകയും മരണം 2 ലക്ഷം കവിയുകയും ചെയ്യുമ്പോൾ നാലുമാസത്തോളം നീണ്ട അസാധാരണമായ പോരാട്ടത്തിനൊടുവിൽ ഹുബൈ പ്രവിശ്യയിലെ ഈ നഗരം മറ്റൊരു നിർണ്ണായക ഘട്ടം പിന്നിടുകയാണ്.

യാങ് സി, ഹാൻ എന്നീ നദിക്കരികെയുളള വുഹാൻ ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നാണ്. രാജ്യത്തിൻറെ സാമ്പത്തിക സ്രോതസ്സുകളിലൊന്നുമാണ്. 11 കോടിയാണ് ജനസംഖ്യ. ഈ രാജ്യത്തിൽ നിന്ന് ഒട്ടുമിക്ക രാജ്യങ്ങളിലേക്കും വിമാനയാത്രാ സൌകര്യമുണ്ട്. ലോകത്ത് മുഴുവൻ വൈറസ് എത്താൻ പ്രധാന കാരണമായതും ഇതുതന്നെയാണ്.

അക്ഷ്വർ കൃഷ്ണ എസ്
3 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം