അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/റ്റാറ്റാ

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/റ്റാറ്റാ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
റ്റാറ്റാ

എന്തൊരു മഴയാണ്.തോടും പുഴയും കവിഞ്ഞ് ഇടവഴിയിലേക്ക് വരെ വെള്ളം കയറി.ആവെള്ളത്തിൽ നിറയെ തോട്ടിലെ മീനുകളായിരുന്നു.പപ്പു തൊർത്തുമായിറങ്ങി.ഒരുമീനിനെയും പിടിക്കാൻ കിട്ടുന്നില്ല.എന്തൊരു വേഗതയാണിവയ്ക്ക്? പപ്പു ശരിക്കും വെള്ളത്തിൽ കുളിച്ചുപോയി.അവസാനശ്രമം.ഇലകൾക്കിടയിൽ ഒരുമീൻ.പപ്പു ചാടിവീണു.തോർത്തിൽനിന്നും ഇലകൾ എല്ലാം മാറ്റിയപ്പോൾ ഒരു പിടച്ചിൽ.ഒരു കുഞ്ഞു മീനാണ്.പപ്പു അതിനെ കുപ്പിയിലാക്കി മേശപ്പുറത്തു വച്ചു.ചായകുടിക്കുമ്പോഴും ചോറുണ്ണുമ്പോഴും പപ്പുവിന് മീനിനെ കാണണം.കുറേദിവസം കഴിഞ്ഞു മീൻ ഒരേ നിൽപ്പ്.വട്ടംചുറ്റി ഓടുന്നില്ല.പപ്പുവിന് സങ്കടമായി.അച്ചൻ പറഞ്ഞു ,മീനിന് നന്നായി ഓടണമെങ്കിൽ തോട്ടിലോപുഴയിലോ ഇടണം ,എന്നാലേ അത് ഓടുകയുള്ളൂ.ഇവിടെവച്ചാൽ അത് ക്ഷീണിച്ചുപോകും.അങ്ങിനെ പപ്പു അതിനെതോട്ടിൽ വിടാൻപോയി.മീനതാ ഒറ്റക്കുതിക്കൽ... പപ്പുവിന്സന്തോഷമായി.. റ്റാറ്റാ റ്റാറ്റാ... പപ്പു ഉറക്കെ വിളിച്ചുപറഞ്ഞു.

ഇഷൻസുരേഷ്
5"std D അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ