അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അമ്മയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ അമ്മയാം ഭൂമി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം ഭൂമി

 ഈ കുഞ്ഞു കൈകളാൽ
 നാളേക്ക് തണൽ ഇടാം,
 ഒരു തൈ നടുന്നു നാം
 നാളെ ഈ മണ്ണിൽ.

ഇത് പ്രാണവായുവിനായി നടുന്നു,
ഇത് മഴയ്ക്കായി തൊഴുതു നടുന്നു,
ഒരു നൂറ് തൈകൾ നിറഞ്ഞു നടുന്നു,
അകലെ മറഞ്ഞൊരു തുമ്പികളെ,
ഓമന കിളികളെ തിരിച്ചു കിട്ടാൻ.

കനിവറ്റ കാലം കരിച്ച വർണാഭമാം
ശലഭ ജന്മങ്ങളെ വീണ്ടെടുക്കാം.
മറയുന്ന കാടിനെ കൂട്ടു വിളിക്കുകയാണ്...
നമ്മൾ കടലോളം സ്നേഹം വിതയ്ക്കുകയാണ്...
ഓരോ വിത്തും ഒരു നന്മയാണ്,
ഓരോ നന്മയും നമ്മളാണ്.

 അമ്മയാം ഭൂമിക്ക് കാവലാവാൻ
 നാമല്ലാതെ മറ്റാര്?
 

സൈറ ബാനു
2A അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത