(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമൃത്
വാനിൻ മാറിൽ പാറിനടക്കും
പൂമ്പാറ്റ പെണ്ണോതുന്നു:
എന്തൊരു ചന്തം, എന്തൊരു ഭാഗ്യം,
എന്നെ പോലെ നിനക്കാമോ?
എന്നെ പോലെ പാറിനടക്കാൻ,
പൂവുകളിൽ പോയി തേൻ നുകരാൻ.
ഇല്ലേ മോഹം നിന്നുടെ ഉള്ളിൽ
പിച്ചനടക്കും പൊന്നുണ്ണി.
വാനിൽ പാറാൻ, പൂന്തേനുണ്ണാൻ
നീളെ പാറി നടന്നീടാൻ.
ആവില്ലെങ്കിലുമുണ്ടൊരു ഭാഗ്യം
അറിവിന്നമൃത് നുകർന്നീടാൻ.