അകന്നകന്നു നിന്നിടാം തുരത്തിടാം കൊറോണയെ കൈകൾ ചേർത്തു കഴുകിടാം തകർത്തിടാം കൊറോണയെ അനുസരിക്ക പൗര ധർമ്മം അടച്ചിരിക്ക ഒരുമയോടെ തുടച്ചു നീക്കിടാം നമുക്കു കൊറോണയെന്ന വ്യാധിയെ സ്മരിച്ചിടാം കരുതലിൻ ശക്തിയെ ഓർത്തിടാം നന്മയുള്ള ജനതയെ നന്ദിയോടെ ചേർത്തു വയ്ക്കാം നമ്മെ കാക്കും ജനതയെ
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത