(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
പെട്ടന്നൊരു നാൾ
കടന്നെത്തിയ ദുരിതം
ഈ ലോകജീവിതത്തെ
പകർത്തീടവേ
സ്നേഹത്തിൻ കരസ്പപർശംപോലും
അതു വിലക്കീടവേ
ദിവ്യമാം കരസ്പർശം
ഇതിനെ മായിച്ചീടുമേ
സ്നേഹത്തിൻകരുതൽ
ഇതിനെ അകറ്റീടുമോ
എങ്കിൽ നമുക്ക് പടുത്തുയർത്താം
പുതിയൊരു ലോകം
എല്ലാം ഒന്നായി തീരും
നന്മകൾ വിതയ്ക്കും വിത്തു പോൽ
മനുഷ്യരാശിയെ വരുതിയിലാക്കി
ഇന്നീ വീഥിയിൽ നീ നിൽക്കുന്നു
ഇനി നിൻ സ്പർശം
ഭൂമിയിൽ പതിക്കാതിരിക്കട്ടെ
ഈ വീഥിയിലെ ദുരിതത്തെ
നമുക്ക് കറ്റാം
നമുക്കൊന്നിച്ച് നിൽക്കാം
കരുതലോടെ
അതിജീവനത്തിന്റെ
കരങ്ങൾ എങ്ങും
ഉയർന്നീടട്ടേ.