ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണപ്പാട്ട്

കൊറോണ നാട് വാണീടും കാലം
മനുഷ്യനെങ്ങുമേ നല്ല നേരം.

തിക്കും തിരക്കും ബഹളമില്ലാ
വാഹനാപകടം തീരെയില്ല.

വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല.

ജുങ്ക്‌ഫുഡ് ഉണ്ണുന്ന ചങ്കുകൾക്കു
കഞ്ഞി കുടിച്ചാലും സാരമില്ല.

കല്ലെറിയാൻ റോഡിൽ ജാഥയില്ലാ
കല്യാണത്തിൽ പോലും ജാടയില്ല.

നേരമില്ലെന്ന പരാതിയില്ലാ
ആരുമില്ലെന്ന തോന്നലില്ല.

എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും.

എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും.
 

പ്രിയങ്ക. എസ്
8C ഗവ എച്ച് എസ് ചിറക്കര , കൊല്ലം , ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത