(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരീക്ഷണ കാലം
മീനമാസത്തിലെ പരീക്ഷാച്ചൂടിൻ
ചൂളയിൽ ഞാൻ
എരിപിരികൊള്ളുമ്പോൾ;
പെട്ടെന്നതാ ഒരു വാർത്ത കേൾപ്പൂ,
കൊറോണ ലോക്ക്ഡൗൺ
കൊറോണ ലോക്ക്ഡൗൺ
പരീക്ഷാചൂടിൻ പൊള്ളലേറ്റ,
എൻ മാനമൊന്നാകെ കുളിർത്തു,
ഹൊ! രക്ഷപെട്ടു !
നാളുകളൊന്നൊന്നായി നീങ്ങി മുന്നിൽ,
ശീലിച്ചുനാം പുത്തൻ ചിട്ടകൾ,
പക്ഷേ കൊറോണ മാത്രം നീങ്ങിയില്ല.
തല്ലീ കെടുത്തി മനുഷ്യ ജീവിതങ്ങൾ,
രണ്ടര ലക്ഷത്തിലേറെയായി,
എന്തിനി പരീക്ഷണം ദൈവമേ !
എന്തിനി പരീക്ഷണം.
കൊറോണ പെട്ടെന്നു മാറിയെങ്കിൽ
എൻ പരീക്ഷ ഒന്നിങ്ങു വന്നിരുന്നെങ്കിൽ
കൂട്ടരേ കാണാം കൂട്ടു കൂടാം
വിദ്യാലയത്തിൽ ആർത്തുല്ലസിച്ചിടാം.