വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/അക്ഷരവൃക്ഷം/കൊറൊണ തിരിച്ചറിവ്
കൊറൊണ തിരിച്ചറിവ്
അന്നും രാം ചരണിനെ തികയാത്ത ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാലാഖമാരായിരുന്നു. ഉറക്കം തികയാത്തതിന്റെ ക്ഷീണവും ആശുപത്രിയുടെ ഗന്ധവും മാത്രമായിരുന്നില്ല വിദേശിയായ റാമിനെ അലട്ടിയത് തീർത്താൽതീരാത്ത കുറ്റബോധവും കൂടിയായിരുന്നു. "അസുഖം ഒക്കെ ഭേദമായിട്ടോ ഇന്ന് ഡിസ്ചാർജായി വീട്ടിൽ പോകാം"റാമിനെ പരിചരി ച്ചിരുന്നനഴ്സിന്റെ ശബ്ദമണതെന്ന് മനസിലാക്കാൻ റാമിന് ഒട്ടും താമസിക്കേണ്ടിവന്നില്ല ഒരു മാസമായി രാം ഉണരുന്നതു ഈ ശബ്ദം കേട്ടായിരുന്നു. അതിനിടയിൽ രാം തന്റെ തന്റെ പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു. രാമചന്ദ്രൻ രാംചരണായ തന്റെ കഥയിലെക്ക്. റാമിന്റെ ഇരുപത്തിയൊന്നുംയൊൻപതാമത്തെ വയസ്സിൽ തന്റെ അയൽക്കാരനും അതിലുപരി താൻ ഏറെ അവജ്ഞയോടെ കാണുന്ന കീഴ്ജാതിക്കാരനുമായ മനോഹരൻ നേഴ്സ് ആയി ജോലിയിൽ പ്രവേശിച്ചു. ഇത് രാമനെ വളരെയേറെ ആലോസരപെടുത്തി മനോഹരൻ ജോലി കിട്ടിയതായിരുന്നില്ല കീഴ് ജാതിക്കാരനായ മനോഹരൻ ജോലി കിട്ടിയതായിരുന്നു. സമ്പന്നനും ഉയർന്നജാതിക്കാരനുമായരാമന്റെ പ്രശ്നം. ഈ വാശി രാമനെ ഡോക്ടർആക്കി മാറ്റി. എങ്കിലും രാമന് മനോഹരനോടുള്ള വെറുപ്പിന് ഒരു കുറവും സംഭവിച്ചില്ല. അങ്ങനെ രാമന്റെ ജീവിതം അല്ലലി ല്ലാതെ കടന്നുപോകുമ്പോഴായിരുന്നു രാമന്റെ ആത്മാർത്ഥസുഹൃത്തും അതിലേറെ വിദേശിയുമായ കിരണിന്റെ വിളിവന്നത്. കിരൺ രാമനെ വിദേശത്തെ പ്രസിദ്ധമായ ഒരു കമ്പനിയിലേക്ക് ക്ഷണിച്ചു. വിദേശജീവിതം ഡോക്ടർ ജീവിതത്തെക്കാൾ സുഖകരമാണെന്ന് രാമൻ വിശ്വസിച്ചു.അങ്ങനെ സ്വന്തം നാടും വീടും ഡോക്ടർ ഉദ്യോഗവും എല്ലാം ഉപേക്ഷിച്ചു രാമൻ വിമാനം കയറി. പിന്നങ്ങോട്ട് രാമചന്ദ്രൻ പരിഷ്കാരിയായ രാം ചരണ് ആയിരുന്നു. രാമിന്റെസ്ഥിരം പരിചാരകന് രാം ചരണ്ണിനെ തന്റെ പഴയ ഓർമകളിൽ നിന്നും വിളിച്ചുണർത്തി അവസാനതുള്ളി മരുന്ന് തന്നു. എന്നാൽ പതിവുപോലെ നേഴ്സ് തന്നോട് ഒന്നുംതന്നെ സംസാരിച്ചിരുന്നില്ല. രാമിന്റെ മനസ്സിൽ അപ്പോൾ ഒരൊറ്റആഗ്രഹമേഉണ്ടായിരുന്നുള്ളൂ വീട്ടിലേക്കു മടങ്ങുന്നതിനുമുൻപ് തന്റെ പരിചാരകനെ ഒന്ന് ചേർത്ത്പിടിച്ചു നന്ദി പറയണം. രാം ഇപ്പോൾ വീട്ടിലേക്കുള്ള മടക്കത്തിന്റെ തിരക്കിലാണ് അതിലേറെ ഇതുവരെ ഒരുനോക്കുപോലും കണ്ടിട്ടില്ലാത്ത തന്റെ പരിചാരകനെ മുഖംമൂടിയില്ലാതെ കാണുന്നതിന്റെ ആകാംക്ഷയിലും. തന്നെ ജീവിതത്തിലേക്ക് അധിജീവനത്തിന്റെ മുള്ള്പടർപ്പിലൂടെ നയിച്ച അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും രാമിനു മതിയാകില്ല രാമിനെ യാത്രയാക്കാൻ നിരവധി പേരുവന്നെങ്കിലും താൻ സ്ഥിരംകേട്ടുണരുന്ന ശബ്ദംഎത്ര തിരഞ്ഞിട്ടും രാമിനെകൊണ്ട് കണ്ടെത്താൻ സാധിച്ചില്ല. സഹിക്കെട്ട് രാമ ഡോക്ടറോട് തന്റെ പരിചാരകനെ തനിക്കു കാണണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. " അയാളെ തനിക്കു കാണാൻ സാധിക്കില്ല, തന്നെ പരിചരിച്ച ആൾക്ക് ഇന്ന് കൊറൊണ സ്ഥിതികരിച്ചു" രാം ചരണ്ണിന്റെ ശരീരമാകെ നിശ്ചലമായി. ഇത്രയും നാൾ തന്നെ തന്നെ സ്നേഹത്തോടെ പരിചരിച്ച അദ്ദേഹത്തിന് താൻ മൂലമാണല്ലോ ഈ ഗതിവന്നത് എന്ന പച്ചാതാപം രാമിനെ ആകെ അലട്ടുന്നുണ്ടായിരുന്നു. രാമ കാറിൽ കയറുന്നതിനു മുൻപ് രാമ ഡോക്ടറോട് ഒരാവശ്യം ഉന്നയിച്ചു."ഒരു ഫോട്ടോ എങ്കിലും ഉണ്ടോ ഡോക്ടർ.... " ഡോക്ടറിന്റെ ഫോണിലെ പരിചാരകന്റെ ചിത്രംകണ്ട രാമ ഞെട്ടി. രാമിന്റെ കണ്ണിൽ നിന്നും കുറ്റബോധത്തിന്റെ കണ്ണീർകണങ്ങൾ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. രാം ചരണ്ണിനെ ഇത്രയും നാൾ ചികിത്സച്ചത് മറ്റാരുമല്ല താൻ എപ്പോഴും ജാതിപേര് പറഞ്ഞു പരിഹസിക്കുന്ന മനോഹരനു തന്നെയായിരുന്നു അത്. വൈധികൻ എന്ന ദൈവതുല്യമായ ജോലി ഉപേക്ഷിച്ചതിൽ രാം ചരണ്ണിനു ആദ്യമായിട്ടാണ് കുറ്റബോധം തോന്നുന്നത്. ഒന്നും മിണ്ടാതെ രാമ കാറിന്റെ വാതിൽ തുറന്നു. ഡോക്ടറിനു കാര്യം പിടികിട്ടിയില്ല. ഡോക്ടർ രാമിനെ പിന്നിൽ നിന്നും വിളിച്ചു "രാം ചരണ് എന്തു പറ്റി? " ഡോക്ടർ പറഞ്ഞു തീരുന്നതിനുമുൻപേ രാം ചരണ് ഉറച്ച സ്വരത്തിൽ പറഞ്ഞു "ഞാൻ ഇനിമുതൽ രാം ചരണ് അല്ല Dr. രാമചന്ദ്രനായിരിക്കും......."
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |