ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയാം ദൈവം

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയാം ദൈവം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയാം ദൈവം

രു പ്രദേശത്ത് അപ്പുവെന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവന് അമ്മയും അച്ഛനും ഇല്ലായിരുന്നു. അവൻ സ്നേഹിച്ചത് പരിസ്ഥിതിയെ ആയിരുന്നു. ദൈവം എല്ലാവരുടെയും സങ്കടം കാണുമെന്ന് അവനറിയാം. അതുകൊണ്ട് തന്നെ അവൻ മനസിൽ ഉറപ്പിച്ചിരുന്നു ഒരു നാൾ പരിസ്ഥിതി എനിക്കൊരു അമ്മയെ തരുമെന്ന്. ഒരു ദിവസം അപ്പുറോഡിൽ നിൽക്കുമ്പോൾ ഒരു കാറ് വന്നു. അതിൽ നിന്നും ഒരാൾ കുറച്ച് പ്ലാസ്റ്റിക്ക് കവറുകളും പരിസ്ഥിതി മലിനമാക്കുന്ന വസ്തുക്കളും റോഡിലേക്ക് ഇട്ടു. അപ്പോൾ തന്നെ കാറ് അവിടെ നിന്നും പോയി. അപ്പു വേഗം ചെന്ന് അതെല്ലാം എടുത്ത് അവിടെയുള്ള ബാസ്കറ്റിൽ ഇട്ടു. ഇതെല്ലാം അവിടെ നിന്ന ഒരാൾ കാണുന്നുണ്ടായിരുന്നു. ഒരു അധ്യാപിക. അവർക്ക് മക്കളോ ഭർത്താവോ ഉണ്ടായിരുന്നില്ല. അവർക്ക് അപ്പുവിന്റെ ഒരു പാട് ഇഷ്ടമായി. അവനെ അവർ സ്വന്തം മകനെ പോലെ വളർത്തി.

മുഹമ്മദ് റയാൻ
3 A ജി. യു. പി. എസ് ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കഥ