ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ (കോവിഡ് 19), ഇന്ന് ലോക ജനങ്ങൾ ഭയപ്പെട്ടു കൊണ്ടിരിക്കുന്ന മാരക രോഗമായി മാറി ക്കൊണ്ടിരിക്കുന്നു. ചൈനയിൽ നിന്നും പടർന്നു പിടിച്ച കൊറോണ ലക്ഷക്കണക്കിന് ആളുകളെ രോഗത്തിന് അടിമയാക്കുകയും മരണത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുന്നു. അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ രോഗത്തിന്റെ തീവ്രത വലിയ ആശങ്ക ഉണ്ടാക്കിയിരിക്കുന്നു. എന്നാൽ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും രോഗികളുടെ എണ്ണത്തിലും മരണ റിപ്പോർട്ടുകളിലും ആശങ്കപ്പെടേണ്ടതില്ല എന്നാണ് മീഡിയകളിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. കൂടുതൽ രോഗികളെയും രോഗവിമുക്തമാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി വിദ്യാലയങ്ങളും ആരാധനാലയങ്ങളും എല്ലാ പൊതു മേഖലകളും ലോക്ക് ഡൌൺ കൊണ്ട് ബന്ധിച്ചിരിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി നാം അകലം പാലിക്കുകയും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും എപ്പോഴും ശുചിത്വo ചെയ്യണം.ഈ വൈറസിനെ തുരത്താൻ നമുക്കൊത്തു ചേർന്ന് കൈ കോർക്കാം.

മുഹമ്മദ്‌ ഹാഷിർ P
5C ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം