സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/വായന ക്ലബ്
അദ്ധ്യാപക പ്രതിനിധി :ശ്രീമതി .സാലമ്മ മാത്യു
സ്കൂളിലെ മുഴുവൻ കുട്ടികളും വായനക്ലബ്ബിൽ അംഗങ്ങളാണ്.ഓരോ ക്ലാസ്സിലും രണ്ടു കുട്ടികൾ വീതം ഇതിനു നേതൃത്വം നൽകുന്നു.ഓരോ ക്ലാസ്സിലും വായനമൂല സജ്ജീകരിച്ചിട്ടുണ്ട് .പൊതുവായ ഒരു വായന കളരിയും ഉണ്ട്.ആഴ്ചയിൽ ഒരു മണിക്കൂർ എല്ലാക്ലാസ്സിനും വായനക്കളരിയിൽ പോകാൻ അവസരം ലഭിക്കുന്നുണ്ട് .വായനാവാരം ഈ വർഷം വളരെ വിപുലമായ രീതിയിൽ ആചരിച്ചു.പ്രസംഗമത്സരം,ക്വിസ്,വായനക്കുറിപ്പു തയ്യാറാക്കൽ ,വായനപ്പതിപ്പ്,ചുവർപത്രിക നിർമ്മാണം ,റാലി എന്നിവ വായനാവാരം പ്രവർത്തനങ്ങളിൽ ചിലതാണ്.എല്ലാദിവസവും അസെംബ്ലിയിൽ വാർത്താവായനയും സന്ദേശവും ഉണ്ട്.ഉച്ചസമയത്തെ ഇന്റെർവെലിൽ വായനക്കായി കുട്ടികൾ സമയം ചിലവഴിക്കുന്നു വായനക്കാർഡുകൾ ക്ലാസ്സുകളിൽ നിർമ്മിക്കുന്നു.