പൊന്നിയത്ത് എം. യു. പി. സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിയുടെ സംരക്ഷണത്തിന്റെ ആവശ്യകത എന്നത്തേക്കാളും പ്രസകതമായിരിക്കുന്ന കാലഘട്ടമാണിത്.ഈ പരിസ്ഥിതി മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ്. മനുഷ്യരുടെയും പക്ഷിമൃഗാധികളുടെയും ആവാസസ്ഥലം പ്രകൃതിയാണ്.

പ്രകൃതിയെ നാം അമ്മയായി കാണുക. അമ്മയെ നാം ഒരു വിധത്തിലും മാനഭംഗപ്പെടുത്തരുത്. പരിസ്ഥതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.മനുഷ്യർക്ക് മാത്രമല്ല ചെറിയ ഉറുമ്പിനു പോലും പ്രകൃതിയിൽ അവകാശമുണ്ട്. ശുദ്ധവായു ശ്വസിക്കാനും ജലം ഉപയോഗിക്കുവാനും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും എല്ലാ ജീവജാലങ്ങൾക്കുമുണ്ട്.

ദേഹവും മനസ്സും രണ്ടല്ല .അതു പോലെത്തന്നെ പ്രകൃതിയും മനുഷ്യനും രണ്ടല്ല. പ്രകൃതിയിൽ നാം ഉണ്ടാക്കുന്ന ഓരോ മാറ്റങ്ങളും നമുക്ക് തന്നെ പ്രത്യാഗാതമായി ഏൽക്കുന്നു. ജലമലിനീകരണം, വായു മലിനീകരണം, മണ്ണിടിച്ചൽ, മണ്ണൊലിപ്പ് ,പുഴമണ്ണ് ഖനനം, വ്യവസായവത്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം,ഭൂമികുലുക്കം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥി സംരക്ഷണത്തെ ബാധിക്കുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന മനുഷ്യന്റെ കൈകടത്തൽ കൊണ്ട് ഉണ്ടാകുന്ന വിപത്തുകൾ ഒട്ടേറെയാണ് ഇത് പലതരത്തിലുള്ള രോഗങ്ങൾക്കും കാരണമാകുന്നു. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ ആവശ്യമാണ്. എന്നാൽ മാത്രമേ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി നേടാനും സാധിക്കുകയുള്ളൂ..


ഷാദിൽ.പി
6 A പൊന്നിയത്ത് എം. യു. പി. സ്കൂൾ
തോടന്നൂർ ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം