മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/ ബുദ്ധിയാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബുദ്ധിയാണ് ശക്തി

ഒരിക്കൽ ഒരിടത്ത് ഒരു കാട്ടിൽ ഒരു സിംഹം വസിച്ചിരുന്നു. കുറുക്കൻ ‎ആയിരുന്നു അവന്റെ കൂട്ട്. എപ്പോഴും അവർ ഒരുമിച്ചാണ് വേട്ടയാടാൻ ‎പോവുക. ‎ സിംഹം ഇരകളെ ഓടിച്ചു പിടിച്ചു കൊല്ലുകയാണ് പതിവ്. തന്നെ ‎സഹായിക്കുന്നതിനുള്ള കൂലിയായി സിംഹം കുറുക്കന് അതിലൊരു വീതം ‎കൊടുക്കാറുണ്ട്. ‎‎ഒരുദിവസം സിംഹത്തിന് സുഖം ഇല്ലാതായി. അവന് വേട്ടയാടാൻ ‎പോകാൻ കഴിഞ്ഞില്ല. സിംഹത്തിന് നന്നേ വിശന്നു. അവൻ കുറുക്കനെ ‎വിളിച്ചു പറഞ്ഞു "ചെങ്ങാതി, എനിക്ക് നല്ല വിശപ്പുണ്ട്. ഇരതേടാൻ ‎കഴിയാത്തവണ്ണം ഞാൻ രോഗിയാണ്. അൽപം ആഹാരം കിട്ടാൻ നീ ‎എന്നെ സഹായിക്കണം."‎

കുറുക്കൻ ഇരതേടി ഇറങ്ങി. അവസാനം അവൻ ഒരു കഴുതയെ ‎കണ്ടെത്തി. അവൻ കഴുതയുടെ അടുത്തെത്തി പറഞ്ഞു "പ്രിയപ്പെട്ട ‎കൂട്ടുകാരാ കാട്ടിലെ രാജാവ് താങ്കളെ കാണാൻ ആഗ്രഹിക്കുന്നു. താങ്കളെ ‎അദ്ദേഹത്തിന് മന്ത്രിയാക്കാനോ മറ്റോ ആണെന്ന് തോന്നുന്നു."‎<
> മണ്ടനായ കഴുതയ്ക്ക് വളരെ സന്തോഷമായി. കൂടുതലൊന്നും ‎ചിന്തിക്കാതെ ഉടൻ തന്നെ അവൻ കുറുക്കന്റെ കൂടെ പുറപ്പെട്ടു. ‎കഴുതയെ കണ്ടയുടനെ സിംഹം ചാടിവീണ് അവന്റെ കഥകഴിച്ചു.‎പക്ഷേ, കഴുതയെ തിന്നാൻ തുടങ്ങിയപ്പോഴേക്കും സിംഹത്തിന് ‎വല്ലാതെ ദാഹിച്ചു. അതുകൊണ്ട് സിംഹം കുറുക്കനോട് പറഞ്ഞു: "ഈ ‎ആഹാരം വളരെ ശ്രദ്ധയോടെ നോക്കിക്കൊള്ളൂ. ഞാൻ പെട്ടെന്നു തന്നെ ‎മടങ്ങി വന്നേക്കാം."‎കുറുക്കൻ, സിംഹം പോയ ഉടൻ തന്നെ കഴുതയുടെ തലച്ചോറ് ‎എടുത്തു തിന്നു. സിംഹം തിരികെ വന്നപ്പോൾ കഴുതയുടെ തലച്ചോറ് ‎ആണ് ആദ്യം നോക്കിയത്. തലച്ചോർ അവിടെ കണ്ടില്ല. അവൻ അലറി, " ‎എവിടെ കഴുതയുടെ തലച്ചോറ് ? "

‎ ‎

കുറുക്കൻ പേടി നടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു. "ഈ കഴുതയ്ക്ക് ‎തലച്ചോറിൽ ഇല്ലായിരുന്നു,തിരുമേനി. ‎ ‎ അത് ഉണ്ടായിരുന്നെങ്കിൽ അവൻ ഇങ്ങോട്ട് വരുമായിരുന്നോ?"

നിഷേല്ല മേരി സാജൻ
9 A മാർത്തോമ്മാ എച്ച എസ് എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ