Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
മോനുക്കുട്ടൻ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന. കൂടെ അവന്റെ പ്രിയപ്പെട്ട അമ്മുചേച്ചിയും. അപ്പോൾ അതാ പെട്ടെന്ന് ഒരു അതിഥി വീട്ടിലേക്ക് കടന്നു വരുന്നു. അത് മോനുക്കുട്ടന്റെ അച്ഛനായ സതീഷിന്റെ സുഹൃത്തായ മനുവാണ്. അവൻ 3 വർഷമായി ഗൾഫിലായിരുന്നു. ഇപ്പോളാണ് അവൻ ഗൾഫിൽ നിന്ന് എത്തിയത്.മനുവിനെ കണ്ടതും മോനുക്കുട്ടൻ അവൻറെ അടുത്തേക്ക് ഓടി. പെട്ടെന്ന് അമ്മ അവനെ തടഞ്ഞു. എന്നിട്ട് മനുവിനോട് ചോദിച്ചു:"നീ എന്നാ ഗൾഫിൽ നിന്ന് വന്നത്?."
മനു പറഞ്ഞു:"ഞാൻ ഇന്നലെ വന്നതേയൂള്ളൂ."
എന്നിട്ടാണോ നീ ഇങ്ങോട്ട് വന്നത്?." അമ്മ വീണ്ടും ചോദിച്ചു.
അത് എന്താ ചേച്ചി അങ്ങനെ പറഞ്ഞു?."
നീ അറിഞ്ഞു,സർക്കാർ ഏർപ്പെടുത്തിയ 14 ദിവസത്തെ ക്വാറെൻറീൻ വിവരം. പുറം രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായി ഇത് പാലിക്കണം. എന്നാണ് സർക്കാരിന്റെ നിർദ്ദേശം."
അമ്മ മറുപടി നൽകി.
അത് കേട്ടതും മനു പറഞ്ഞു: "എന്നോട് എയർപോർട്ടിൽ വച്ച് ഉദ്യോഗസ്ഥർ ഇതിനെ പറ്റി പറഞ്ഞിരുന്നു ."
"എന്നിട്ട് എന്താ നീ അത് പാലിക്കാത്തത് ."
"അത് പിന്നെ അത്."
മറുപടി പറയാൻ വിഷമിച്ചു നിന്ന് മനുവിനെ കണ്ട് അമ്മ പറഞ്ഞു."സർക്കാർ ഇങ്ങനെയുള്ള നിയമങ്ങൾ ഇറക്കുന്നത് നമ്മുടെയും നമ്മുടെ നാടിന്റെയും രക്ഷയ്ക്കാണ്. അത് പാലിച്ചാൽ കൊറോണ എന്ന് മഹാമാരിയെ പടർത്തുന്നത് നമ്മുക്ക് ഒരു പരിധി വരെ തടയാം. ഈ 14 ദിവസം ഒരു മുറിയിൽ കഴിയുന്നത് പിന്നീടുള്ള കുടുംബത്തോട് ഒന്നിച്ച് സന്തോഷമായി ജീവിക്കുന്നതിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ ഈ 14 പുറത്തൊന്നും ഇറങ്ങാതെ കഴിയുക."
ശരി ചേച്ചി എനിക്ക് എന്റെ തെറ്റ് മനസ്സിലായി. ഞാൻ ഇപ്പോൾ തന്നെ പോയി ക്വാറെൻറീനിൽ കഴിഞ്ഞോളാം."
ഇത്രയും പറഞ്ഞതിനുശേഷം മനു തിരിച്ച് വീട്ടിലേക്ക് പോയി.
മനു പോയി കഴിഞ്ഞപ്പോൾ വീടിന്റെ ഉള്ളിലേക്ക് പോകുവാൻ തുടങ്ങിയ അമ്മയെ പിടിച്ച് നിർത്തി മോനുക്കുട്ടൻ ചോദിച്ചു:"എന്താ അമ്മേ ഈ കൊറോണ എന്ന് മഹാമാരി."
"അതോ അത് ഒരു വൈറസ് ആണ്. അത് നമ്മുടെ ശരീരത്തിൽ കയറിക്കൂടി നമ്മുക്ക് രോഗം ഉണ്ടാക്കും."
അമ്മ മോനുവിന് പറഞ്ഞു കൊടുത്തു. ഇത്രയും കേട്ടതിന്റെ പുറകെ അടുത്ത ചോദ്യം മോനുവിൽ നിന്ന് ഉയർന്നു.
"ഈ വൈറസ് നമ്മളെ ഒരുപാട് ഉപദ്രവിക്കുമോ?ഇതിനും ഒരു മരുന്നും ഇല്ലേ?."
ഈ വൈറസ് നമ്മുടെ മരണത്തിനു വരെ കാരണമാകും മോനുക്കുട്ടാ. ഇതിന് ലോകത്ത് ആരും മരുന്ന് കണ്ടു പിടിച്ചിട്ടില്ല."
"അതെന്താ അമ്മേ! ഇതിന് ആരും മരുന്ന് കണ്ടു പിടിക്കാത്തത്? ഇതിനെ ഇനി എങ്ങനെ തടയാൻ ആകും."
അതൊ മോനെ, ഇതിന് എതിരായി മരുന്ന് കണ്ടെത്തുവാൻ ലോകം മുഴുവൻ ശ്രമിക്കുകയാണ്. പക്ഷേ, നമ്മുക്ക് ഇതിനെ തടയാൻ ആകും. ശുചിത്വം വഴി."
"ശുചിത്വം വഴിയോ? എന്നു വച്ചാൽ?."
"ശുചിത്വം എന്നു വച്ചാൽ നാം പുറത്തേക്ക് പോകുമ്പോൾ എല്ലാവരുമായി ഒരു അകലം പാലിക്കണം."
ഇത് കേട്ടതും മോനുക്കുട്ടൻ അമ്മയുടെ അടുത്ത നിന്ന് അല്പം മാറി നിന്നു. ഇത് കണ്ടതും അമ്മ അവനോട് ചോദിച്ചു:
"അതെന്താ നീ പെട്ടെന്ന് മാറി നിന്നത്."
അതോ അമ്മ അല്ലേ പറഞ്ഞത്,ഒരു അകലം പാലിക്കണം എന്ന്."
മോനുക്കുട്ടൻ മറുപടി പറഞ്ഞു.
അമ്മ ചോദിച്ചു:"അത് ആയിരുന്നോ കാര്യം."
മോനുക്കുട്ടൻ അമ്മ പറയുന്നതിന്റെ ഇടയ്ക്ക് കയറി ചോദിച്ചു:
"പിന്നെ എന്താ ചെയ്യേണ്ടത്?."
അമ്മ പറഞ്ഞു:
"നമ്മൾ കഴിവതും വീടുകളിൽ തന്നെ കഴിയണം. ടൗണിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടം കൂടുന്നത് ഒഴിവാക്കണം."
"പിന്നെ പിന്നെ "
എന്ന് ചോദിച്ച് മോനുക്കുട്ടൻ ധൃതികൂട്ടി. അമ്മ തുടർന്നു:
"പുറത്ത് പോകുമ്പോൾ മാസ്ക്ക് കൊണ്ടോ, തൂവാല കൊണ്ടോ മുഖം മറയ്ക്കണം. പുറത്ത് പോയിട്ട് വരുമ്പോൾ ഹാന്റ് വാഷോ, സോപ്പോ ഉപയോഗിച്ച് കൈകൾ നന്നായി കഴുക്കണം. പ്രതിരോധ ശേഷിയുള്ള ആഹാരങ്ങൾ കഴിക്കണം.
ഇങ്ങനെ ഒക്കെ ചെയ്യണം മോനുക്കുട്ടാ."
ഇത് കേട്ട് മോനുക്കുട്ടൻ പറഞ്ഞു:
"ഈ കാര്യങ്ങൾ ഞാൻ പാലിക്കും."
അമ്മ പറയുന്നത് മുഴുവൻ കേട്ട് നിന്ന അമ്മു പറഞ്ഞു:
"ഞാനും ഈ കാര്യങ്ങൾ പാലിക്കും."
ഇതെല്ലാം കണ്ടു കൊണ്ട് വന്ന അച്ഛൻ ചോദിച്ചു:
"അമ്മ എന്താ പിള്ളേർക്ക് ക്ലാസ് എടുക്കുകയാണോ?."
അമ്മ പറഞ്ഞു:
"ഞാൻ കൊവിഡ്-19നെക്കുറിച്ച് മക്കൾക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു."
അപ്പോൾ മോനുക്കുട്ടൻ ചോദിച്ചു:
"കൊവിഡ്-19 എന്നു വച്ചാൽ?."
അമ്മ:"അതോ കൊറോണയുടെ മറ്റൊരു പേരാണ് മക്കളേ."
അവർ എല്ലാവരും ഒന്നിച്ച് വീടിന്റെ ഉള്ളിലേക്ക് പോകുന്നതിന് മുൻപ് അമ്മ മോനുക്കുട്ടനോടും അമ്മുവിനോടും ഒരു കാര്യം കൂടി പറഞ്ഞു:
"🥺🥺ഭീതി വേണ്ട, 🧐🧐
ജാഗ്രത മതി."
|