വയല എൻ.വി.യു.പി.എസ്./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃസ്നേഹം

അപ്പുവിന് തൻറെ അമ്മയോട് ഒട്ടും തന്നെ സ്നേഹമുണ്ടായിരുന്നില്ല. അമ്മ തൻറെ അനുജനെ മാത്രമാണ് സ്നേഹിക്കുന്നത് എന്നാണ് അവൻറെ പരാതി. ഒരു ദിവസം അവൻറെ അമ്മ തൻറെ ഇളയമകനായ അച്ചുവിന് ആഹാരം നൽകുന്നത് അപ്പുകണ്ടു. അവൻറെ അമ്മ അവനെയും ഭക്ഷണം കഴിക്കാൻ വിളിച്ചു. അവൻ അമ്മയുടെ വാക്കുകേൾക്കാതെ ക്ഷുഭിതനായി വീട്ടിൽ നിന്നും ഇറങ്ങി പോയി. ആ രാത്രി മുഴുവൻ അവൻറെ മനസ്സ് വീട്ടിൽ തന്നെയായിരുന്നു. അമ്മ അവനെയും കാത്തിരുന്നു. നിർഭാഗ്യം എന്നുതന്നെ പറയാം, അവരുടെ പ്രതീക്ഷയ്ക്ക് യാതൊരു ഫലവുമുണ്ടായില്ല. കഷ്ടം തന്നെയാണ് ഇന്നത്തെ തലമുറയുടെ കാര്യം. ചെറിയൊരു കാര്യം മതി അവർക്ക് ആത്മഹത്യ ചെയ്യാനും വീടുവിട്ടിറങ്ങാനുമൊക്കെ. സൂര്യനിങ്ങെത്തി, ഏകദേശം ഒരാറരയായി കാണും അപ്പുവിൻറെ അമ്മ അവനായുള്ള അന്വേഷണം തുടങ്ങി ഒടുവിൽ അവർ അലഞ്ഞു തിരിഞ്ഞ് കവലയിൽ എത്തി. അവർ കണ്ടത് ശേഖരൻ ചേട്ടൻറെ പീടിക വരാന്തയിൽ വിശന്ന് തളർന്ന് കിടക്കുന്ന തൻറെ മകനെയാണ്. അവൻ അമ്മയെ ദൂരെ നിന്ന് കണ്ട് ഓടി അമ്മയുടെ അടുത്തെത്തി. അമ്മയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. അമ്മ അവനെ ചേർത്തുപിടിച്ചു. അവൻറെ നെറുകയിൽ കണ്ണീർചൂട്! അവൻ മുഖമുയർത്തി നോക്കി .തെളിഞ്ഞു പ്രകാശിക്കുന്ന പൂർണചന്ദ്രനെപ്പോലെ അമ്മയുടെ മുഖം ! അങ്ങനെ അവർ സന്തോഷിതരായി വീട്ടിലേക്കു മടങ്ങി. അന്നാണ് അവന് ശരിക്കും അമ്മയുടെ മഹത്വം മനസ്സിലായത്. അമ്മയ്ക്ക് രണ്ടു മക്കളും ഒരുപോലെയാണെന്ന് അവൻ തിരിച്ചറിഞ്ഞതും അന്നാണ്.

ആദിത്യ പി.എസ്
7 C എൻ.വി.യു.പി.എസ്. വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ