ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ അവൾ

20:33, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവൾ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൾ

അവൾ കണ്ണു തുറന്നു ചുറ്റിലും നോക്കി. ജനലിലൂടെ സൂര്യരശ്മികൾ അകത്തേക്ക് പ്രവേശിച്ചു. അവൾ കിടന്നുകൊണ്ട് ആലോചിച്ചു.  എന്റെ മുതുമുത്തശ്ശി   വാരിസെല്ല  ലോകപ്രശസ്തയായതുപോലെ ഞാൻ ലോകപ്രശസ്തയാകണോ  അതോ ഈ കിടക്കയിൽ കിടന്നു ജീവിതകാലം തള്ളിനീക്കണോ??  അവൾ എഴുന്നേറ്റ് റോഡിലൂടെ ആൾക്കൂട്ടത്തിനടുത്തേക്ക് നടന്നു.. പിന്നെ അവൾ അവരറിയാതെ അവരുടെ കയ്യിൽ സ്നേഹത്തോടെ ഉമ്മ നൽകി.. അങ്ങനെ ഓരോ കൈകളിലൂടെയും അവൾ ലോകം മുഴുവൻ പറന്നിറങ്ങി. ജനങ്ങൾ അവളെ പേടിയോടെ കണ്ടു. അപ്പോൾ അവൾ ആനന്ദത്തിലാറാടി.. അവൾ പിന്നീട് ലോകം മുഴുവനും അടക്കിവാണു.. അവളുടെ സന്തോഷം അധികകാലം നീണ്ടു നിന്നില്ല.. അവൾക്കെതിരെ എല്ലാവരും അണിനിരന്നു.. പല തരത്തിലുള്ള ശത്രുക്കൾ അവളെ ഓടിക്കാൻ തുടങ്ങി.. അവൾ ചെറുത്തുനിൽപ്പിനു ശ്രമിച്ചെങ്കിലും ആ ശ്രമം പരാജയപ്പെടാൻ തുടങ്ങി.. അവളുടെ മനസ്സിന് ചാഞ്ചാട്ടം ഉണ്ടായി.. മെല്ലെ മെല്ലെ അവൾ തന്റെ വീട്ടിലേക്ക് മനസില്ലാ മനസ്സോടെ നടന്നു.. മടക്കയാത്രയിലും അവൾ കണ്ണിൽകണ്ടവരെയൊക്കെ ചേർത്തുപിടിച്ചുകൊണ്ടിരുന്നു.. സ്വന്തം വീട്ടിൽ എത്തിച്ചേർന്ന അവൾ വാതിലടച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി.. അങ്ങേയറ്റത്തെ ശുഭാപ്‌തിവിശ്വാസത്തോടെ...

അന്നപൂർണ്ണ മനോജ്
7 B ജി.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ