എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/നഷ്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Korangath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നഷ്ടം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നഷ്ടം
ഏയ് കൊറോണാ...

ഞങ്ങളെ ഈ കുഞ്ഞു ലോകത്ത് നിന്നും ഒന്നു പോയി ടാമോ... എൻ്റെ പൊന്നു കൊറോണ ഞങ്ങളെ ഈ കുഞ്ഞു മനസ്സ് നീ കാണാതെ പോകല്ലേ... നിനക്കറിയാമോ നീ കാരണം ഇന്ന് ഞങ്ങൾ വളരെ ദുഃഖിതരായിരിക്കുകയാണ് സ്കൂൾ ഇല്ല കൂട്ടുകാരില്ല കളിയും ചിരിയും ഒന്നുമില്ല എന്തിനധികം പറയുന്നു ഞങ്ങളെ കൊല്ലപരീക്ഷ പോലും ഇല്ലാതാക്കി യില്ലേ നീ നിനക്ക് ഞങ്ങളെ പരീക്ഷിച്ചതും പരിഹസിച്ച തും മതിയായില്ലേ .നിന്നെ ഒഴിവാക്കാൻ ഞങ്ങൾ എന്തെല്ലാം ശ്രമങ്ങൾ നടത്തി എന്തേ നീ അതൊന്നും കാണാതെ പോയത് ഒരു മതത്തിനും വിശ്വാസത്തിനും മുന്നിൽ മുട്ടുമടക്കാത്ത നീ ഈ കുഞ്ഞു കരങ്ങളെ തട്ടി മാറ്റല്ലേ എല്ലാത്തിനും മുകളിൽ പണമെന്ന് അഹങ്കരിച്ചു നടക്കുന്ന മനുഷ്യരെ നീ ചവിട്ടി അമർത്തി യില്ലേ കൊറോണാ ഞങ്ങളെ നന്നാക്കാനാണ് നിൻ്റെ ശ്രമമെങ്കിൽ ഒരവസരം കൂടി തന്നു കൂടെ നിൻ്റെ ഈ അവസാനമില്ലാത്ത പോക്ക് കണ്ട് ഞങ്ങൾ ആകെ പരിഭ്രാന്തരായി ഇരിക്കുകയാണ്. എന്തൊക്കെ പറഞ്ഞാലും നീ ഇന്ന് ഞങ്ങൾക്ക് ഒരു ദുരന്തം തന്നെയാണ്....

റിൻഷ നെസ്റി
2 A എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ