ഗവ. എച്ച് എസ് എസ് പനമരം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
"ഊണ് തയ്യാറാണ്" എല്ലാവരും വരൂ എന്ന ഉമ്മയുടെ നീണ്ട വിളി കേട്ടപാടെ ഞങ്ങൾ അടുക്കളയിലേക്ക് വച്ചു പിടിച്ചു. ഇന്ന് എന്താ കറി? ഇക്കാക്കയുടെ ചോദ്യം വന്നു. ഉമ്മയുടെ ഉത്തരം അതിലും വേഗത്തിൽ തിരിച്ചു കിട്ടി. ചോറിന് ഇരുന്ന ഞാൻ മെല്ലെ ചെയറിൽ നിന്നും മെല്ലെ പോകാൻ നോക്കി. ഉമ്മയുടെ കണ്ണിന്റെ വലിപ്പം കണ്ട് ആ ശ്രമം അങ്ങ് ഉപേക്ഷിച്ചു. ഉമ്മ പറഞ്ഞത് "പിലാക്കോഴി, ചീര ചില്ലി, കായ തോരൻ, മുളക് പൊരിച്ചത്, മോര് അങ്ങനെ പോന്നു കറികളുടെ നിര. ഞാൻ പതിവിലും കഴിക്കുന്ന ചോറിന്റെ നാലിലൊന്ന് ഇട്ട് കഴിക്കാൻ തുടങ്ങി. വായയ്ക് നല്ല രുചി. ചുറ്റും നോക്കി മറ്റുള്ളവരെ ഒന്നും മൈൻഡ് ചെയ്യാതെ വീണ്ടു ചോറ് ഇട്ട് തിന്നു. വയറു നിറഞ്ഞു നല്ല ഉന്മേഷം. ഊണ് കഴിഞ്ഞ് ഉറങ്ങുന്ന എനിക്ക് എന്തോ ഉറക്കവും ക്ഷീണവും തോന്നിയില്ല. മാസത്തിൽ വീട്ടിലെ ഷെൽഫിൽ ഒരു മിനി മരുന്ന് ഷോപ്പ് തന്നെ ഉണ്ടാകുന്നതാണ് അതിപ്പോൾ കാണാനില്ല. ഞാൻ ഉമ്മയോട് ചോദിച്ചു അനുജത്തിയുടെ ശർദി ഇപ്പോൾ കാണാറില്ല സ്കാനിങ് ചെയ്ത് പോകാൻ പറഞ്ഞതല്ലേ ഡോക്ടർ? ഉമ്മയുടെ മറുപടി "ഇനി അതിന്റെ ആവശ്യം ഉണ്ടാവില്ല അതിപ്പോ ഒരു മസാമായിട്ട് ഉണ്ടായിട്ടില്ല". ഇക്കാക്കയുടെ കണ്ണ് വേദനയോ ? എന്റെ അടുത്ത ചോദ്യം. അതിപ്പോൾ പറയുന്നതേ കേൾക്കാറില്ല എന്നും പറഞ്ഞു ഉമ്മയുടെ ചോദ്യം എന്നോടായി നിന്റെ ശോദനയോ? ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു "അതിപ്പോൾ നല്ല നിലയിൽ നടക്കുന്നുണ്ട് ".അപ്പോൾ ഉമ്മ എന്നോട് പറഞ്ഞു "പ്രകൃതി നമുക്ക് അനുയോജ്യമായ വിളകൾ നൽകി പക്ഷെ നമ്മൾ അത് നിരസിച്ച് കോഴിയും മീനും ഇറച്ചിയും മാത്രം ഭക്ഷണമാക്കി, അപ്പോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി നന്നേ കുറഞ്ഞു പോകും. നീ കണ്ടോ നമ്മുടെ വെട്ടാതെ വെക്കാറുള്ള ചീര ഇപ്പോൾ നല്ല ഉപയോഗമാണ്. നമ്മുടെ ഉപയോഗം കഴിഞ്ഞു ബാക്കി അയൽക്കാർക്കും ആവശ്യക്കാർക്കും കൊടുക്കുന്നു. ചക്ക ഇല്ലാത്തത് കൊണ്ട് അയൽക്കാർ എത്തിച്ചു തരുന്നു. മോളെ ഈ രോഗം മനുഷ്യർക്ക് മാത്രമുള്ള പരീക്ഷണമാണ്. സ്വന്തം മണ്ണിനെ മറന്ന് പ്രകൃതിയെ ഇല്ലായ്മ ചെയ്ത മനുഷ്യന് മാത്രം ഉള്ള പരീക്ഷണം"
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ